മാധവ് സുരേഷിന്റെ ‘കുമ്മാട്ടിക്കളി’ ഒരുങ്ങുന്നു

1 min read

സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ‘കുമ്മാട്ടിക്കളി’ പുറത്തിറങ്ങാനൊരുങ്ങുന്നു. വിന്‍സെന്റ് സെല്‍വ സംവിധാനം ചെയ്യുന്ന ചിത്രം ആര്‍ ബി ചൗധരിയുടെ ഉടമസ്ഥതയിലുള്ള സൂപ്പര്‍ ഗുഡ് ഫിലിംസാണ് നിര്‍മ്മിക്കുന്നത്. ചിമ്പു, വിജയ് തുടങ്ങിയ മുന്‍നിര നായകന്മാരെ വെച്ച് ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള വിന്‍സെന്റ് സെല്‍വയുടെ ആദ്യ മലയാള ചിത്രമാണിത് എന്ന പ്രത്യേകതയുമുണ്ട്. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ 98ാമത്തെ നിര്‍മ്മാണ സംരംഭമാണ് കുമ്മാട്ടിക്കളി. കടപ്പുറവും കടപ്പുറത്തെ ജീവിതങ്ങളെയും പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രം. വ്യത്യസ്തമായ വേഷവുമായി ലെനയും എത്തുന്നു. സുരേഷ് ഗോപിയും ദുല്‍ഖര്‍ സല്‍മാനും അവരുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു കുമ്മാട്ടിക്കളിയുടെ ട്രെയിലര്‍ പുറത്തുവിട്ടത്.

Related posts:

Leave a Reply

Your email address will not be published.