ഏറനാട് എക്‌സ്പ്രസില്‍ റെയില്‍വേ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍
1 min read
തിരുവനന്തപുരം: ഏറനാട് എക്‌സ്പ്രസിന്റെ കോച്ചിന് പുറത്ത് റെയില്‍വേ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അരുള്‍വായ്‌മൊഴി സ്വദേശി സ്വാമിനാഥനെയാണ് ശനിയാഴ്ച പുലര്‍ച്ചെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കന്യാകുമാരി റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. ഏറനാട് എക്‌സ്പ്രസിന്റെ കോച്ചിന് പുറത്താണ് മൃതദേഹം കണ്ടത്. മേലുദ്യോഗസ്ഥരുടെ പീഡനങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് റെയില്‍വേ വ്യക്തമാക്കി.