അംഗീകാര നഷ്ടം: ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ക്കുള്ള മുന്നറിയിപ്പ്
1 min readസി.പി.ഐയുടെ അംഗീകാരം നഷ്ടമായി, ഇനി സി.പി.എം
തിരഞ്ഞെടുപ്പ് കമ്മിഷന്‍ സി.പി.ഐയുടെ ദേശീയ പാര്‍ട്ടി പദവി എടുത്തുകളഞ്ഞു. അംഗീകാരം കളയാതിരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പലതവണ ശ്രമിച്ചിരുന്നു എന്നത് സി.പി.ഐക്ക് കൊടുത്ത നോട്ടീസുകള്‍ നോക്കിയാല്‍ മനസ്സിലാകും. അത്‌ലറ്റിക്‌സില്‍ ക്വാളിഫൈയിംഗ് കടമ്പകടത്തിവിടാന്‍ കുട്ടികള്‍ക്ക് പലതവണ അവസരം നല്‍കുന്നത് പോലെയാണ് കമ്മിഷന്‍ സി.പി.ഐയുടെ അംഗീകാരം റദ്ദാക്കുന്നത് നീട്ടി നീട്ടി നല്‍കിയത്. പക്ഷേ കമ്മിഷന്‍ എത്ര കരുണ കാണിച്ചാലും ജനങ്ങള്‍ കാണിക്കേണ്ടേ. സി.പി.എമ്മിന്റെ ദേശീയ പാര്‍ട്ടി പദവിക്ക് തത്കാലം വെല്ലുവിളിയില്ലെങ്കിലും ജനകീയാടിത്തറ പൂര്‍ണമായും ശോഷിച്ചെന്ന് അവരുടെ വോട്ടിംഗ് കണക്കുകള്‍ നോക്കിയാലറിയാം. സമീപ കാല ഭാവിയില്‍ സി.പി.എമ്മിനും ദേശീയ പാര്‍ട്ടി അംഗീകാരം നഷ്ടപ്പെടും.
നൂറു വര്‍ഷത്തെ ചരിത്ര പാരമ്പര്യമുള്ള ഒരു പാര്‍ട്ടിയുടെ അംഗീകാരം നഷ്ടപ്പെടുമ്പോള്‍ വൈകാരികമായ പ്രശ്‌നം ഒരാള്‍ക്ക് തോന്നാമെങ്കിലും ജനങ്ങളുടെ ഹൃദയവായ്പ് അതിന് നേടിയെടുക്കാന്‍ കഴിയാതിരുന്നതെന്ത് എന്നായിരിക്കും ഒരു രാഷ്ട്രീയ വിദ്യാര്‍ഥി ചിന്തിക്കുക. ലോകം മുഴുവന്‍ ചീട്ടുകൊട്ടാരം പോലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തകര്‍ന്നെങ്കിലും അതിന്റെ അസ്തിത്വം ആദ്യം തന്നെ ഉപേക്ഷിച്ചതുകാരണം കുറച്ചുകാലത്തേക്കെങ്കിലും അവര്‍ക്ക് ഇവിടെ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയ മണ്ഡലത്തില്‍ കമ്യൂണിസറ്റ് പാര്‍ട്ടികള്‍ എന്നത് ചരിത്രം മാത്രമായി അവശേഷിക്കുമെന്ന വെല്ലുവിളിയും യാഥാര്‍ഥ്യവുമാണ് ഇവിടത്തെ കമ്യൂണിസറ്റ് പാര്‍ട്ടികള്‍ നേരിടുന്നത്.
സ്വന്തം മണ്ണിനോടും സംസ്‌കാരത്തോടും കൂറില്ലായ്മയായിരുന്നു ഇന്ത്യയിലെ കമ്യൂണിസറ്റ് പാര്‍ട്ടികളുടെ ഏറ്റവും വലിയ ന്യൂനത. അന്ധമായി വിദേശ കമ്യൂണിസറ്റുകളെ അനുകരിക്കുകയാണ് ഇന്ത്യയിലെ പാര്‍ട്ടി ചെയതത്. റഷ്യയിലെതായാലും ചൈനയിലേതായാലും തങ്ങളുടെ ദേശീയതയെയും നാടിന്റെ പാരമ്പര്യത്തെയും ഉയര്‍ത്തിപ്പിടിക്കുകയാണ് റഷ്യയിലെയും ചൈനയിലെയും കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ ചെയ്തത്. ഇന്ത്യയില്‍ ജീവിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് തങ്ങളുടെ മതപരമായ കാര്യങ്ങളുടെ സംരക്ഷണത്തിനായി അഫ്ഗാനിസ്ഥാനിലേക്ക് പോയവരെ താഷ്‌കെന്റില്‍ സംഘടിപ്പിച്ചാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് തന്നെ.
കൊളോണിയല്‍ രാജ്യങ്ങളിലെ കമ്യൂണിസ്റ്റുകാര്‍ ബൂര്‍ഷാസികള്‍ നയിക്കുന്ന ദേശീയ വിമോചന സമരവുമായി സഹകരിക്കണമെന്നാണ് ലെനിന്‍ ആഹ്വാനം ചെയ്തത്. അതായത് ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരും ബ്രിട്ടീഷുകാര്‍ക്കെതിരായി ഇവിടെ നടക്കുന്ന സ്വാതന്ത്ര്യ സമരവുമായി യോജിക്കണം. എന്നാല്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരാകട്ടെ ലെനനിന്റെ നിലപാടിനെ തള്ളിപ്പറയുകയും കോണ്‍ഗ്രസിന്റെ കീഴിലുള്ള ദേശീയ പ്രസ്ഥാനം കര്‍ഷകരുടെയും തൊഴിലാളികളുടെയും താല്പര്യത്തിനെതിരാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തു.
ദേശീയ സ്വാതന്ത്ര്യ സമരം ഏതെങ്കിലും ഒരു വര്‍ഗത്തിന്റെതു മാത്രമല്ലെന്നും എല്ലാ വര്‍ഗങ്ങളെയും ഉള്‍ക്കൊളളുന്നതാണെന്നും കെ.പി.സി.സി പ്രസിഡനന്റായിരുന്ന കെ.കേളപ്പന്‍ പ്രഖ്യാപിച്ചു. കര്‍ഷകന്റെയും തൊഴിലാളികളുടെയും പേരില്‍ വിഭാഗീയത ഉണ്ടാക്കി ദേശീയ പ്രസ്ഥാനത്തെ ഭിന്നിപ്പിക്കരുതനെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കെ.കേളപ്പനെ സാമ്രാജ്യത്വത്തിന്റെ ഏജന്റായി മുദ്ര കുത്തുകയാണ് കമ്യൂണിസ്രറുകാര്‍ ചെയ്തത്.
സാമ്രാജ്യത്വ ശക്തികള്‍ക്ക് വേണ്ടി നടത്തിയ പരസ്യമായ വഞ്ചനയാണ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം നമുക്ക് കാണിച്ചുതരുന്നത്. അന്ധമായ റഷ്യന്‍ വിധേയത്വത്തിന്റെ പേരില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തു. ഇന്ത്യയിലെ ദേശീയ പ്രസ്ഥാനങ്ങള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ക്വിറ്റിന്ത്യ സമരം നടത്തേുമ്പോള്‍ കമ്യൂണിസ്റ്റുകാര്‍ ബ്രിട്ടീഷുകാരെ സഹായിക്കാനായി 1942 മുതല്‍ 1945 വരെ ഇന്ത്യയിലെ ഉല്‍പാദനം വരദ്ധിപ്പിക്കാന്‍ ആഹ്വാനം ചെയ്യുകയായിരുന്നു. അണികളുടെ ഇടയില്‍ ഫാസിസ്റ്റ് പ്രവര്‍ത്തന ശൈലി വളര്‍ത്തിയെടക്കാനാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിച്ചത്. റഷ്യയില്‍ സ്റ്റാലിന്‍ ഫാസിസ്റ്റ് ശൈലി അവലംബിച്ചപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ കമ്യൂണിസ്റ്റ് അനുഭാവം ഉണ്ടായി.
സ്വാതന്ത്ര്യ സമരത്തെ അട്ടിമറിക്കുക, സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിനിടയില്‍ വിഭാഗീയ ആശയങ്ങള്‍ ഉയര്‍ത്തി ഭിന്നത സൃഷ്ടിക്കുക, സാമ്രാജ്യത് ശക്തികളുമായ തുറന്ന കൂട്ടുകെട്ടിലേര്‍പ്പെടുക തുടങ്ങിയവയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്തത്.
ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോള്‍ അതംഗീകരിക്കാന്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി തയ്യാറായിരുന്നില്ല. വളരെ കഴിഞ്ഞാണ് ഇന്ത്യ സ്വതന്ത്രമായി
എന്നവര്‍ക്ക് ബോദ്ധ്യം വന്നത്. മുസ്ലിം ലീഗ് ഇന്ത്യ വിഭജിച്ച് പാക്കിസഥാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിനെ അനുകൂലിച്ചെന്നു മാത്രമല്ല ഇന്ത്യയെ വിവിധ രാജ്യങ്ങളായി വിഭജിക്കണം എന്നാണവര്‍ ആവശ്യപ്പെട്ടത്.
റഷ്യയോട് വേണോ ചൈനയോട് വേണോ വിധേയത്വം എന്നതിലായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്തെ അഭിപ്രായ വ്യത്യാസം. അങ്ങനെ 1964ലെ റഷ്യയെ അനൂകൂലിക്കുന്നവര്‍ സി.പി.ഐ ആയി തുടര്‍ന്നപ്പോള്‍ ചൈനീസ് അനുകൂലികള്‍ സി.പി.എം ആയി. 1962ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ ഇന്ത്യ ഇന്ത്യയുടെതെന്നും ചൈന ചൈനയുടെതെന്നും അവകാശപ്പെടുന്ന ഭൂമി എന്നാണ് കമ്യൂണിസ്റ്റുകാര്‍ പറഞ്ഞത്.
1975ല്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പൗരാവകാശങ്ങള്‍ റദ്ദാക്കിയപ്പോള്‍ സി.പി.ഐ ഇന്ദിരയെ അനുകൂലിച്ചു. സി.പി.എം ആകട്ടെ ശക്തമായി രംഗത്തുവന്നതുമില്ല. ആദ്യമാദ്യം സി.പി.എം നേതാക്കളെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നെയവര്‍ ധാരണയുണ്ടാക്കി ജയിലിന് പുറത്തിറങ്ങി.
ഇന്ത്യന്‍ ദേശീയതയെ അംഗീകരിക്കാന്‍ ഒരിക്കലും കമ്യൂണിസ്റ്റുകാര്‍ തയ്യാറായില്ല. സമീപ കാലത്ത് അവര്‍ മുസ്ലിം തീവ്രവാദികളുമായി രഹസ്യവും പരസ്യവുമായ ധാരണ ഉണ്ടാക്കി.
പണ്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവ് കമ്യൂണിസ്റ്റുകാരനായ എ.കെ.ജി ആയിരുന്നു. ഇന്ന് ഡി.എം.കെയുട ദയാവായ്പില്‍ കയറിയ രണ്ട് അംഗങ്ങള്‍ ഉള്‍പ്പെടെ മൂന്നുപേരാണു ലോകസഭയിലെ സി.പി.എമ്മുകാര്‍. 30 വര്‍ഷം ഭരിച്ച് മുടിപ്പിച്ച പശ്ചിമ ബംഗാളില്‍ ഒരു എം.എല്.എ പോലുമില്ല.
80 കളുടെ അവസാനവും 90കളുടെ ആദ്യവും ലോകത്തെ എല്ലാ കമ്യൂണിസ്റ്റ് സ്വേച്ഛാധിപതികളെയും ജനം പിഴുതെറിഞ്ഞു. റഷ്യയിലും ഹംഗറിയും ജര്‍ജമ്മിനിയും ചെക്കോസ്ലോവാക്യയിലും റുമാനിയയിലുമൊക്കെ ഇതു കണ്ടു. ജനാധിപത്യത്തിന്റെ സവിശേഷതയാല്‍ കുറച്ചുകാലം അവര്‍ ഇവിടെ പിടിച്ചു നിന്നു. കാലഹരണപ്പെട്ട പ്രത്യയശാസ്ത്രത്തെ ലോകം മുഴുവന്‍ തള്ളിയതുപോലെ ഇന്ത്യയും തള്ളുകയാണ്. അതിന്റെ ആദ്യപടിയാണ് സി.പി.ഐയുടെ ദേശീയ പാര്‍ട്ടി പദവി ഇല്ലാതായത്. ഉടന്‍ തന്നെ സി.പി.എമ്മിനും ഇത് നേരിടേണ്ടിവരും.