ഹാസ്യരാജാക്കന്മാരുടെയും തമ്പുരാന്‍

1 min read

എത്ര കേട്ടാലും മടുക്കാത്ത നര്‍മ സംഭാഷണങ്ങള്‍ക്കൊണ്ട് പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച പ്രതിഭ..കുതിരവട്ടം പപ്പു. വ്യത്യസ്ത സംസാര ശൈലിയിലൂടെ ചിരിയുടെ പുതിയ തലങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച നടന്‍. മലയാളികള്‍ ഒരിക്കലും മറക്കാത്ത നിരവധി കഥാപാത്രങ്ങള്‍. ഭാര്‍ഗവി നിലയമെന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരാണ് കുതിരവട്ടം പപ്പു. പിന്നീട് അദ്ദേഹം ആ പേരിനെയും കൂടെ കൂട്ടി.

അങ്ങനെ പത്മദളാക്ഷന്‍ മലയാളികളുടെ കുതിരവട്ടം പപ്പുവായി. ഹാസ്യനടന്‍ എന്നതിലുപരി, മികച്ച സ്വഭാവ നടനായും അദ്ദേഹം വെള്ളിത്തിരയില്‍ നിറഞ്ഞാടി. ‘വെള്ളാനകളുടെ നാട്ടി’ലെ ‘താമരശേരി ചുരം’ എന്ന് തുടങ്ങുന്ന ഡയലോഗും ‘മണിചിത്രത്താഴി’ലെ വട്ടുണ്ടോ എന്ന് സംശയിക്കുന്ന കാട്ടുപറമ്പനെയും സിനിമാപ്രേമികള്‍ക്ക് എന്നും പ്രിയങ്കരം. അവളുടെ രാവുകള്‍, മണിച്ചിത്രത്താഴ്, അങ്ങാടി, എന്നിങ്ങനെ 1500ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. ഷാജി കൈലാസ് സംവിധാനം ചെയ്ത നരസിംഹമായിരുന്നു അവസാനം അഭിനയിച്ച ചിത്രം.

Related posts:

Leave a Reply

Your email address will not be published.