രാഹുലിന്റെ ബസിലും ലിഫ്റ്റ്
1 min read
ജോഡോ യാത്ര നടത്തുന്ന രാഹുല്‍ഗാന്ധിയുടെ ബസിലും ലിഫ്റ്റ്. ഏതായാലും കേരളമെന്ന കൊച്ചു സംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് ലിഫ്റ്റുള്ള ബസ് ആകാമെങ്കില്‍ പിന്നെ അച്ഛനും മുത്തശ്ശിയും മുതുമുത്തച്ഛനുമൊക്കെ പ്രധാനമന്ത്രിമാരായ പാരമ്പര്യമുള്ള രാഹുല്‍ഗാന്ധിക്കെന്താ ലിഫ്റ്റുള്ള ബസ് ആയാല്‍. കാസര്‍കോട് നിന്ന് പിണറായി യാത്ര തുടങ്ങിയ ബസിന്റെ കാര്യമെല്ലാം കെ.സി.വേണുഗോപാല്‍ രാഹുലിനോട് പറഞ്ഞിരുന്നു. അപ്പോള്‍ എനിക്കും അങ്ങനത്തെ ബസ് വേണമെന്ന് രാഹുല്‍ പറഞ്ഞുകാണും. ഉടന്‍ തന്നെ തെലങ്കാനയിലെ നമ്മുടെ സുഹൃത്ത് സ്റ്റെപ്പില്‍ മാത്രമല്ല മുകളിലേക്ക് തന്നെ ലിഫ്്റ്റ് വച്ച ബസ് കൊടുത്തയച്ചു. ആളുകള്‍ തടിച്ചു കൂടുമ്പോള്‍ ലിഫ്്‌റ്്‌റ് ബസിന്റെ മുകളിലേക്കുയരും. അപ്പോള്‍ രാഹുലിന് ബസിന്റെ മുകളിലിരുന്ന് പ്രസംഗിക്കാം. കക്കൂസും ബസില്‍ റെഡി. ഇനി രാജകുമാര്‍ കുറച്ചുകാലം കണ്ടെയിനറില്‍ തന്നെ. പിണറായിയെ പോലെ പൗരപ്രമുഖരുമായി ചര്‍ച്ച നടത്താന്‍ ബസില്‍ എട്ട് പേര്ക്കിരിക്കാവുന്ന കോണ്‍ഫറന്‍സ് റൂമും സജ്ജീകരിച്ചിട്ടുണ്ട്.