ലൈഫ് മിഷന്‍ കോഴക്കേസ്: സന്തോഷ് ഈപ്പന്റെ ജാമ്യം റദ്ദാക്കണമെന്ന് ഇഡി; ഹൈക്കോടതിയെ സമീപിച്ചു
1 min readകൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ സന്തോഷ് ഈപ്പന്റെ ജാമ്യം റദ്ദാക്കാനാവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചു. കോഴ ഇടപാടില്‍ നേരിട്ട് പങ്കുള്ളയാളാണ് സന്തോഷ് ഈപ്പന്‍. ഇക്കാര്യം കീഴ്‌ക്കോടതി പരിഗണിച്ചില്ലെന്നാണ് വാദം.
ഇക്കഴിഞ്ഞ മാര്‍ച്ച് 27നാണ് സന്തോഷ് ഈപ്പന് വിചാരണ കോടതി ജാമ്യം അനുവദിച്ചത്. ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് സന്തോഷ് ഈപ്പന്‍ പത്ത് തവണ ഇഡിക്ക് മുന്നില്‍ ഹാജരായിരുന്നു. ജാമ്യം കിട്ടുന്നതിന് മുന്‍പുള്ള ഏഴ് ദിവസം ഇഡിയുടെ കസ്റ്റഡിയിലും ഉണ്ടായിരുന്നു.
കേസിന്റെ തുടക്കം മുതല്‍ അന്വേഷണവുമായി സഹകരിച്ചുവെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി പരിഗണിച്ചു. അന്വേഷണവുമായി ഇനിയും സഹകരിക്കുമെന്ന് സന്തോഷ് ഈപ്പന്‍ കോടതിക്ക് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് കോടതി ജാമ്യം അനുവദിച്ചത്.