മൈസൂരുവിന്റെ വനമേഖലയെ വിറപ്പിച്ച പുലി ഒടുവില്‍ പിടിയില്‍

1 min read

മൈസൂരു: വനമേഖലയെ വിറപ്പിച്ച പുലി ഒടുവില്‍ പിടിയിലായി. ഇന്നലെ രാത്രി ടി നരസിപുര താലൂക്കിനടുത്തുളള വനമേഖലയില്‍ വച്ചാണ് പുലിയെ വനംവകുപ്പ് കെണി വച്ച് പിടിച്ചത്. ഒരു കുട്ടിയുള്‍പ്പടെ മൂന്ന് പേരെയാണ് ഒരാഴ്ചയ്ക്കുള്ളില്‍ ഈ പുലി കൊന്നത്. 11 വയസ്സുള്ള കുട്ടി മരിച്ച ഹൊരലഹള്ളി മേഖലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു.

ഈ മേഖലയില്‍ കര്‍ണാടക വനംവകുപ്പ് രാത്രി കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിരുന്നു. പുലിയെ നിരീക്ഷിക്കാന്‍ 40 ഇന്‍ഫ്രാറെഡ്, തെര്‍മല്‍ ക്യാമറകള്‍ സ്ഥാപിച്ച വനംവകുപ്പ് ഉദ്യോഗസ്ഥരുള്‍പ്പടെ 158 പേരെ നിരീക്ഷണത്തിനായും നിയോഗിച്ചിരിന്നു. ഒടുവില്‍ ഇന്നലെ രാത്രി പുലി കെണിയില്‍ വീഴുകയായിരുന്നു. 5 വയസ്സുള്ള പുള്ളിപ്പുലിയാണ് പിടിയിലായതെന്നാണ് വനംവകുപ്പ് അറിയിച്ചത്. മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ഈ പുലിയെ പിടികൂടാത്തതില്‍ നാട്ടുകാര്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ടായിരുന്നു.

Related posts:

Leave a Reply

Your email address will not be published.