3 തരം ക്ലൈമാക്സുകളിൽ ലിയോ

1 min read

ആരാണ് ലിയോ ? ക്ലൈമാക്സ് സീനുകൾ വ്യത്യസ്ത രീതിയിൽ

മാസ്റ്ററിനു ശേഷം ലോകേഷ് കനകരാജും വിജയും ഒന്നിക്കുന്ന ചിത്രമാണ് ലിയോ .. ഈ മാസം റിലീസ് ചെയ്ത ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. 

പാർത്ഥിപൻ, ലിയോ എന്നിങ്ങനെ രണ്ട് ഗെറ്റപ്പുകളിലാണ് വിജയ് എത്തുന്നത്. 

മൂന്നു തരം ക്ലൈമാക്സ്‌ സീനുകളാണ് ലിയോയ്ക്കുള്ളത് എന്ന വിവരമാണിപ്പോൾ പുറത്തു വരുന്നത്.  താൻ ലിയോ ആണെന്ന് പാർത്ഥിപൻ വെളിപ്പെടുത്തുന്നത് മൂന്നു രീതിയിലാണത്രേ ചിത്രീകരിച്ചിരിക്കുന്നത്. ‘

പാർത്ഥിപൻ,  ലിയോ ആണെന്ന് ആന്റണിദാസ് അറിയുന്നില്ല എന്നതാണ് ഒരു ക്ലൈമാക്സ് . അറ്റ്ലാന്റ , ഒമാൻ തുടങ്ങിയ സ്ഥലങ്ങളിൽ  പ്രദർശിപ്പിച്ചത് ഈ വേർഷനാണെന്ന് പറയുന്നു പ്രേക്ഷകർ.  സിനിമയിൽ ആന്റണി ദാസിനെ അവതരിപ്പിച്ചത് സഞ്ജയ് ദത്ത് ആണ് .

ആന്റണി ദാസ് മരിക്കുന്നതിനു മുൻപ് താൻ ലിയോ ആണെന്ന് അദ്ദേഹത്തോട് വെളിപ്പെടുത്തുന്നുണ്ട് പാർത്ഥിപൻ.  എന്നാൽ പ്രേക്ഷകർ ഇക്കാര്യമറിയുന്നത് ഹെറോൾഡ് ദാസിനൊപ്പമുള്ള ഫൈറ്റ് സീനിലാണ്. ഇന്ത്യയിലെ തിയേറ്ററുകളിൽ പ്രദർശിപ്പിച്ച ക്ലൈമാക്സ്‌ സീൻ ഇത്തരത്തിലായിരുന്നു.

മൂന്നാമത്തെ ക്ലൈമാക്സിൽ , താൻ ലിയോ ആണെന്ന് പാർത്ഥിപൻ വെളിപ്പെടുത്തുന്നത് പ്രേക്ഷകരും കാണുന്നുണ്ട്.  ഹെറോൾഡ് ദാസുമായുള്ള ഫൈറ്റ് നടക്കുമ്പോൾ പ്രേഷകർക്കറിയാം ഇത് ലിയോ ആണെന്ന് .. 

എന്തിനാണിങ്ങനെ പല വേർഷൻ കൊടുത്തത് എന്ന ചോദ്യമാണ് പ്രേഷകർ ഉന്നയിക്കുന്നത്.  സെൻസറിംഗ് പ്രശ്നമാണെന്ന് വാദിക്കുന്നവരും ഉണ്ട്.  എന്നാൽ പാർത്ഥിപൻ, ലിയോ ആണെന്ന് വെളിപ്പെടുത്തുന്നതിന് സെൻസറിംഗുമായി എന്തു ബന്ധമെന്ന ചോദ്യം ലളിതമാണ്.

ഇത്തരത്തിൽ വ്യത്യസ്ത ക്ലൈമാക്സിൽ ചിത്രീകരിച്ച ഒന്നായിരുന്നു ഹരികൃഷ്ണൻസ്. ഫാസിലായിരുന്നു സംവിധായകൻ.  മോഹൻലാലും മമ്മുട്ടിയും തുല്യ പ്രാധാന്യത്തോടെയെത്തുന്ന നായക കഥാപാത്രങ്ങൾ.. ഒരാൾ ഹരി, മറ്റേയാൾ കൃഷ്ണൻ.. ഇരുവരും ഒരു പോലെ പ്രണയിക്കുന്നു മീരയെ .. ഒടുവിൽ മീരയെ ആരു വിവാഹം കഴിക്കും എന്ന   തർക്കം.   ഒടുവിൽ മീര തന്നെ അതിന് പരിഹാരം കണ്ടെത്തുന്നു. ഹരിയുടെയും കൃഷ്ണന്റെയും പേരെഴുതുന്നു.. ശേഷം ഒരു ഇല മുകളിൽ നിന്നും താഴേക്കിടുന്നു. ഏതു പേരിനു മുകളിലാണോ ഇല ചെന്നു വീഴുന്നത് അയാൾ മീരയുടെ സുഹൃത്ത്., മറ്റേയാൾ ഭർത്താവും .  നാടൻ ഭാഷയിൽ പറഞ്ഞാൽ ഒരു തരം നറുക്കിട്ടെടുക്കൽ…. 

മൂന്ന് ക്ലൈമാക്സാണ് ചിത്രത്തിനു വേണ്ടി ഒരുക്കിയത്. ഒന്നിൽ ഹരിയ്ക്ക് മീരയെ കിട്ടുന്നു. മറ്റേതിൽ കൃഷ്ണന് മീരയെ കിട്ടുന്നു. മൂന്നാമത്തെ ക്ലൈമാക്സാകട്ടെ രണ്ടു പേർക്കും മീരയെ കിട്ടുന്നില്ല.  ആദ്യത്തെ 2 ക്ലൈമാക്സുകളും കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ പ്രദർശിപ്പിച്ചു.  മമ്മൂട്ടി ആരാധകർ  കൂടുതലുള്ള സ്ഥലങ്ങളിൽ പ്രദർശിച്ചത് മീരയെ മമ്മൂട്ടി വിവാഹം കഴിക്കുന്നതാണ്. ലാൽ ആരാധകർ കൂടുതലുള്ളിടത്ത് ലാൽ വിവാഹം കഴിക്കുന്ന ക്ലൈമാക്സ്.. ചിത്രം വൻ വിജയം നേടിയെങ്കിലും അനാവശ്യമായ വിവാദങ്ങൾക്ക് വഴിവെച്ചു ഈ ക്ലൈമാക്സ്.

ReplyForward

Related posts:

Leave a Reply

Your email address will not be published.