ഐസക്കിനെ ചുരുട്ടിക്കൂട്ടി ഇടത് വിദഗ്ദ്ധന്‍
1 min readകേന്ദ്രസര്‍ക്കാരിനെതിരെ നെറേറ്റീവ് സൃഷ്ടിക്കാനൊരുങ്ങി സെമിനാര്‍ നടത്തിയ സംസ്ഥാന സര്‍ക്കാര്‍ അനുകൂലികള്‍ക്ക് കനത്ത തിരിച്ചടി. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടും കേരള ഇക്കണോമിക് അസോസിയേഷനും ചേര്‍ന്ന് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് നടത്തിയ സെമിനാറിലാണ് ഇടതു സാമ്പത്തിക വിദഗ്ദധനായ ഡോ.കെ.പി കണ്ണന്‍ തന്നെ മുന്‍ ധനമന്ത്രി തോമസ് ഐസക്കിനെയും ഭരണക്കാരെയും തുറന്നുകാണിച്ചത്. നിങ്ങള്‍ പറയുന്നത് ശരിയാണെങ്കില്‍ കേന്ദ്രനയങ്ങള്‍ക്കെതിരെ മറ്റ് സംസ്ഥാനങ്ങളും പ്രതികരിക്കേണ്ടേയെന്ന് ഡോ. കെ.പി.കണ്ണന്‍ ചോദിച്ചു. സംസ്ഥാാന സര്‍ക്കാര്‍ തര്‍ക്കവും കേസുമില്ലാത്ത നികുതി കുടിശ്ശിക കാര്യക്ഷമമായി പിരിക്കാനിറങ്ങിയാല്‍ അടുത്ത മൂന്നുവര്‍ഷവും 4261 കോടി രൂപ വീതം കിട്ടും. നമ്മളാണ് വമ്പന്മാര്‍ ,കേമന്മാര്‍, നമ്മളെല്ലാം ചെയ്യുന്നുവെന്ന് പറയുന്നത് ഒരു തരം നാര്‍സിസിസമാണെന്ന് കെ.പി.കണ്ണന്‍ പറഞ്ഞു. എം.ടി പറഞ്ഞത് സാമ്പത്തിക രംഗത്തും ബാധകമാണ്. കേന്ദ്രത്തെ പഴി പറഞ്ഞ് ഒന്നും ചെയ്യാതിരിക്കുന്നതില്‍ അര്‍ഥമില്ല. പ്രകടനം മെച്ചപ്പെട്ടെങ്കില്‍ മാത്രമേ കേന്ദ്ര- സംസ്ഥാനബന്ധങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ വിമര്‍ശനങ്ങള്‍ക്ക് വിശ്വാസ്യതയുണ്ടാകൂ എന്ന അദ്ദേഹം ധനമന്ത്രി ബാലഗോപാലിനെയും
ഓര്‍മ്മിപ്പിച്ചു. കണ്ണന്‍ തന്നെ ചുരുട്ടിക്കൂട്ടിയതില്‍ കലി പൂണ്ട ഐസക് അടുത്ത ദിവസം അദ്ദേഹത്തിനെതിരെ ഒരു ഫെയ്‌സ് ബുക്ക് കുറിപ്പിട്ട് രോഷം ശമിപ്പിച്ചു.