തദ്ദേശ ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫിന് നഷ്ടം 6 സിറ്റിങ് സീറ്റുകൾ
1 min readതിരുവനന്തപുരം : തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് തിരിച്ചടി. എൽഡിഎഫിന് 6 സിറ്റിങ് സീറ്റുകൾ നഷ്ടമായി. ഇതിൽ 5 സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തപ്പോൾ ഒരു സീറ്റ് എൻഡിഎഫ്‌നേടി. ഇടുക്കി, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലെ ഒഴിവുള്ള വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
കൊല്ലം കോർപ്പറേഷനിലെ മീനത്തുചേരി ഡിവിഷനിൽ യുഡിഎഫിന് അട്ടിമറി വിജയമാണ് ലഭിച്ചത്. 632വോട്ടിന്റെ ഭൂരിപക്ഷംനേടിയാണ് എൽഡിഎഫിൽ നിന്നും സീറ്റ് പിടിച്ചെടുത്തത്. കടപ്ലാമറ്റം വയലാ ടൗൺ വാർഡ്, തൃത്താല പഞ്ചായത്ത് നാലാം വാർഡ് എന്നിവയും എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്തു.
വടക്കൻ കേരളത്തിൽ നിന്ന് ചെറുവണ്ണൂരിലെ കക്കറമുക്ക് വാർഡും വയനാട് നഗരസഭയിലെ പാളാക്കര ഡിവിഷനുമാണ് യുഡിഎഫ് പിടിച്ചെടുത്തത്. ഇവയുൾപ്പെടെ ആകെ 8 സീറ്റുകളിൽ യുഡിഎഫ് വിജയിച്ചപ്പോൾ 6 സീറ്റുകൾ എൽഡിഎഫ് നിലനിർത്തി.
പത്തനംതിട്ട കല്ലൂപ്പാറ പഞ്ചായത്തിലെ ഏഴാം വാർഡ് ബിജെപി പിടിച്ചെടുത്തത് 93വോട്ടുകൾക്കാണ്. ഇതുൾപ്പെടെ ബിജെപിക്ക് 2 സീറ്റുകൾ ലഭിച്ചു.