ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസല്‍ ഇനി മുതല്‍ അയോഗ്യനല്ല ;

1 min read

അയോഗ്യത പിന്‍വലിച്ച് ലോക്‌സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി

വധശ്രമകേസുമായി ബന്ധപ്പെട്ട് ലോക്‌സഭാ എംപി സ്ഥാനം നഷ്ടപ്പെട്ട ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത ലോക്‌സഭാ സെക്രട്ടറിയേറ്റ് പിന്‍വലിച്ചു. ഇതുമായി ബന്ധപ്പെട്ട് ലോക്‌സഭാ സെക്രട്ടറിയേറ്റ് അടിയന്തര ഉത്തരവ് പുറത്തിറക്കി. എം പി സ്ഥാനം പുനസ്ഥാപിക്കണമെന്നാവശ്യം മുന്നോട്ട് വെച്ച് മുഹമ്മദ് ഫൈസല്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കാന്‍ ഇരിക്കവെയാണ് നടപടി.

വധശ്രമക്കേസില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനാണെന്ന വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ലോക്‌സഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം പിന്‍വലിക്കാന്‍ ഉത്തരവിടണമെന്ന് മുഹമ്മദ് ഫൈസല്‍ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് കെ.എം.ജോസഫ് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ ഇന്നലെ ഹര്‍ജി എത്തിയെങ്കിലും ഇന്നത്തേക്ക് മാറ്റുകയായിരുന്നു .

ഫൈസലിന്റെ ശിക്ഷ സ്റ്റേ ചെയ്ത ഹൈക്കോടതി വിധിക്കെതിരെ ലക്ഷ്വദ്വീപ് ഭരണസമിതി നല്‍കിയ ഹര്‍ജിയും പരിഗണനയിലാണ്.

Related posts:

Leave a Reply

Your email address will not be published.