മീനാക്ഷിക്ക് വേണ്ടി കുഞ്ഞാറ്റയുടെ വീഡിയോ
1 min readമീനാക്ഷിക്ക് വേണ്ടി കണ്ണേട്ടന്റെ മനസ്സ് ഈ ശത്രു തുറന്നുതരും
ഏറെ ആരാധകരുള്ള താരപുത്രിമാരില്‍ ഒരാളാണ് നടന്‍ ദിലീപിന്റെ മകള്‍ മീനാക്ഷി ദിലീപ്. ഒരിക്കല്‍ പോലും സിനിമയില്‍ അഭിനയിക്കാതെ ഏറ്റവും കൂടുതല്‍ ശ്രദ്ധനേടിയതും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയതുമായ ഒരു താരപുത്രി.
അച്ഛനൊപ്പം സിനിമാക്കാരുടെ ഫങ്ഷനുകളില്‍ നിറസാന്നിധ്യമായി മീനാക്ഷിയും ഉണ്ടാകാറുണ്ട്. എത്രയൊക്കെ താരങ്ങള്‍ നിരന്ന് നിന്നാലും മീനാക്ഷിക്ക് ചുറ്റുമായിരിക്കും ക്യാമറ കണ്ണുകള്‍. ഭാഗ്യ സുരേഷിന്റെ വിവാഹത്തില്‍ ഏറ്റവും കൂടുതല്‍ തിളങ്ങിയ ഒരാളും മീനാക്ഷിയാണ്.
ആണ്ടിനും സംക്രാന്തിക്കും എന്ന് പറയുന്നത് പോലെ, വളരെ വിരളമായി മാത്രമേ മീനാക്ഷി എന്തെങ്കിലും പോസ്റ്റ് ചെയ്യാറുള്ളൂ. എങ്കിലും അങ്ങനെ പോസ്റ്റ് ചെയ്താല്‍ നിമിഷ നേരം കൊണ്ട് അത് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്യും. അങ്ങനെ മീനാക്ഷി ഇപ്പോള്‍ പങ്കുവച്ച ഒരു വീഡിയോ വൈറലാവുകയാണ്. ഒരു ഡബ്‌സ്മാഷ് വീഡിയോയാണ് മീനാക്ഷി പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍ ഉള്ളതാകട്ടെ മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ഉര്‍വശിയുടെ മകള്‍ കുഞ്ഞാറ്റ. മീനാക്ഷിയെ ടാഗ് ചെയ്താണ് കുഞ്ഞാറ്റയുടെ വീഡിയോ.
ദിലീപിന്റെ ചിത്രങ്ങളില്‍ കോമഡി സീനുകള്‍ കൂട്ടി ചേര്‍ത്ത് പങ്കിട്ട ഒരു വീഡിയോ സഹിതമാണ് കുഞ്ഞാറ്റ എത്തിയത്. ദിലീപിനെ പോലെ തനിക്കും കോമഡി വഴങ്ങും എന്ന് തെളിയിച്ച കുഞ്ഞാറ്റയുടെ പെര്‍ഫോമന്‍സിനും ഏറെ കൈയ്യടി ലഭിക്കുകയാണ്. എക്കാലത്തെയും എവര്‍ഗ്രീന്‍ സൂപ്പര്‍ഹിറ്റ് സിനിമയായ തെങ്കാശിപ്പട്ടണത്തിലെ ദിലീപിന്റെ ഒരു കോമഡി സീനാണ് ഡബ്‌സ്മാഷിലൂടെ കുഞ്ഞാറ്റ റിക്രിയേറ്റ് ചെയ്തിരിക്കുന്നത്.
മീനാക്ഷിക്ക് വേണ്ടി കണ്ണേട്ടന്റെ മനസിന്റെ വാതില്‍ കള്ളതാക്കോലിട്ട് ഈ ശത്രു തുറന്നുതരുമെന്ന ദിലീപിന്റെ എക്കാലത്തെയും ഹിറ്റായ ഡയലോഗാണ് അതിമനോഹരമായി കുഞ്ഞാറ്റ റിക്രിയേറ്റ് ചെയ്തിരിക്കുന്നത്. ഈ വീഡിയോയാണ് മീനാക്ഷി ഷെയര്‍ ചെയ്തത്. അഭിനയത്തിലേക്ക് കുഞ്ഞാറ്റ അധികം വൈകാതെ എത്തും എന്നാണ് സൂചന. അടുത്തിടെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലും ഇക്കാര്യം കുഞ്ഞാറ്റ സൂചിപ്പിച്ചിരുന്നു.
ടിക്ക് ടോക്ക് ബാനാകുന്നതിന് മുമ്പ് മീനാക്ഷിയും നാദിര്‍ഷയുടെ മക്കള്‍ക്കൊപ്പം ചേര്‍ന്ന് അച്ഛന്‍ ദിലീപിന്റെ ഡയലോഗുകള്‍ക്ക് ഡബ്‌സ്മാഷ് ചെയ്യാറുണ്ടായിരുന്നു. കുഞ്ഞാറ്റയും മീനാക്ഷിയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചുകൂടി ചര്‍ച്ചകള്‍ നടക്കുന്നുണ്ട് ഇപ്പോള്‍. കുഞ്ഞാറ്റ മീനാക്ഷിക്ക് വേണ്ടി ചെയ്ത വീഡിയോ കണ്ട് ഇവര്‍ തമ്മില്‍ ഇത്രത്തോളം സൗഹൃദമുണ്ടോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കി ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ് മീനാക്ഷി. എന്നാല്‍ പഠനവും ജോലിയും യാത്രകളും എല്ലാമാണ് കുഞ്ഞാറ്റയുടെ ലോകം. വിദേശത്ത് പഠനവും മറ്റുമായി തിരക്കിലായ കുഞ്ഞാറ്റ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വൈറലാണ്.