കെടിയു വിസി നിയമനം: ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകില്ലെന്ന് ഗവർണർ

1 min read

ന്യൂഡൽഹി :കേരള സാങ്കേതിക സർവകലാശാലയിലെ താൽകാലിക വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഹൈക്കോടതി വിധിയുമായി ബന്ധപ്പെട്ട് ആരിൽ നിന്നും നിയമോപദേശം തേടിയിട്ടില്ലെന്നും ഗവർണർ അറിയിച്ചു.
‘താൽകാലിക വിസി ഡോ.സിസതോമസിനെ മാറ്റാൻ ഹൈക്കോടതി പറഞ്ഞിട്ടില്ല. അതിനാൽ താൻ അപ്പീൽ നൽകേണ്ട കാര്യമില്ല. ഹൈക്കോടതി വിധി സംബന്ധിച്ച ആശയക്കുഴപ്പം മാധ്യമങ്ങൾക്കാണ്’ അദ്ദേഹം പറഞ്ഞു. താൽകാലിക വിസി നിയമനത്തിന് സർക്കാർ നൽകിയ മൂന്നംഗ പാനലിൽ എന്തു നടപടി സ്വീകരിക്കണമെന്ന്‌ കേരളത്തിലെത്തിയശേഷം തീരുമാനിക്കുമെന്നും ഗവർണർ അറിയിച്ചു.
ഹൈക്കോടതി വിധിക്കെതിരെ ഗവർണർ സുപ്രീംകോടതിയെ സമീപിക്കുമെന്ന രീതിയിൽ വാർത്തകൾ വന്നതിനു പിന്നാലെ കേരളം തടസ്സഹർജി ഫയൽ ചെയ്തിരുന്നു. തങ്ങളുടെ ഭാഗം കേൾക്കാതെ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിക്കുന്നത് ഒഴിവാക്കാനാണ് തടസ്സഹർജി നൽകിയത്.

Related posts:

Leave a Reply

Your email address will not be published.