ഞങ്ങളും കട്ടു, നിങ്ങളും കട്ടു : മുഖ്യമന്ത്രിയെ ന്യായീകരിച്ച് കെ.ടി.ജലീൽ
1 min readമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ വെട്ടിപ്പുകൾ വാർത്തകളിൽ നിറയുമ്പോൾ ലോകായുക്തയിൽ കേസ് കൊടുത്ത ആർ എസ്.ശശികുമാറിനെയും യു.ഡി.എഫിനെയും വിമർശിച്ച് മുൻ മന്ത്രി കെ.ടി.ജലീൽ രംഗത്തുവന്നു. ഫെയ്സ് ബുക്ക് കുറിപ്പിലൂടെയാണ് ദുരിതാശ്വാസ നിധി അഴിമതിയെ ജലീൽ വെള്ളപൂശുന്നത്. അതിന് നിരത്തുന്ന ന്യായീകരണവും ഇതേ കാര്യം യു.ഡി.എഫ് കാലത്തും ചെയ്തു എന്നതാണ്.
നേരത്തെ ലോകയുക്ത സിറിയക് ജോസഫിനെതിരായി പരസ്യമായി നീക്കം നടത്തിയതും ജലീലായിരുന്നു. കോടതി പരാമർശത്തെ തുടർന്നാണ് ആദ്യ പിണറായി മന്ത്രിസഭയിൽ നിന്ന് ജലീലിന് രാജിവയ്‌ക്കേണ്ടി വന്നതും .
ജലീൽ പറയുന്നതിങ്ങനെ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അർഹതപ്പെട്ടവർക്കേ സഹായം കൊടുത്തിട്ടുള്ളു. യു.ഡി.എഫ്, എൽ.ഡി.എഫ്. ബിജെ.പി നോക്കിയല്ല സഹായം കൊടുത്തത്…
ഇതിലൂടെ ഒരു കാര്യം വ്യക്തമാണ്. എൽ.ഡി.എഫ്. കാലത്തെ ദുരിതാശ്വാസ അഴിമതി ശശികുമാറിന്റെ കേസിൽ വ്യക്തമായി പറയുന്നുണ്ട്.
യു.ഡി.എഫ് കാലത്തേത് ജലീലും പറയുന്നുണ്ട്. യു.ഡി.എഫ് കട്ടാൽ നമുക്കും കക്കാം എന്നാണ് ജലീൽ പറയുന്നത്. ഇവിടെ വിഡ്ഡിയാവുന്നത് ജനം. ജലീൽ യുഡി.എഫിനോട് മറുപടി പറഞ്ഞാൽ മതിയോ. ജനത്തിനോട് മറുപടി പറയേണ്ടേ. ദുരിതാശ്വാസ നിധി വിതരണം ചെയ്യാൻ മാനദണ്ഡങ്ങളുണ്ട്. അത് പാലിച്ചിട്ടുണ്ടോ എന്നതാണ് ചോദ്യം. അല്ലാതെ യു.ഡി.എഫ്, ആണോ എൽ.ഡി.എഫ് ആണോ ബി.ജെ.പി ആണോ എന്നതല്ല ചോദ്യം.
പൊതുജനത്തിന്റെ പണത്തിന് അക്കൗണ്ടബിലിറ്റി വേണ്ടേ , കണക്ക് വേണ്ടേ , ഇഷ്ടക്കാർക്കും സ്വന്തക്കാർക്കും വാരിക്കോരി കൊടുക്കാമോ. മുനീറിനും സി.എച്ച് കോയക്കും കൊടുത്തിട്ടുണ്ടെങ്കിൽ രാമചന്ദ്രൻ നായർക്കും ഉഴവൂർ വിജയനും കൊടുക്കാമെന്നാണോ.
അഴിമതി എന്നാൽ കൊടുക്കൽ വാങ്ങൽ തെറ്റുമ്പോൾ മാത്രം വിളിച്ചു പറയേണ്ട ഒന്നാണോ. കേരളത്തിൽ തമ്മിലടിക്കുകയും അതോ തമ്മിലടിക്കുന്നെന്ന് കാണിക്കുകയോ പുറത്ത് പോയി ഒന്നിക്കുകയും ചെയ്യുന്നവർ ജനത്തോട് പറയേണ്ടത് മറുപടിയാണ് . അല്ലെങ്കിലും ആര് ചോദിക്കാനാണ് . പൊതുജനം കഴുതകളാണെന്നാണല്ലോ വയ്പ്. അത് പറഞ്ഞത് ജനം അല്ലല്ലോ. നിങ്ങളൊക്കെ തന്നെയല്ലേ.