ആറ്റുകാൽ പൊങ്കാല : നിർദ്ദേശങ്ങളുമായി കെ.എസ്.ഇ.ബി

1 min read

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് സുപ്രധാന നിർദ്ദേശങ്ങളുമായി കെ.എസ്.ഇ.ബി. ട്രാൻസ്‌ഫോർമറുകളിൽ നിന്ന്‌വേണ്ടത്ര അകലം പാലിച്ച് മാത്രമേ പൊങ്കാല ഇടാൻ പാടുള്ളൂ എന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ട്രാൻസ്‌ഫോർമറിന്റെ ചുറ്റുവേലിക്കു സമീപം വിശ്രമിക്കുകയോ സാധനങ്ങൾ സൂക്ഷിക്കുകയോ ചെയ്യരുത്. വൈദ്യുതിപോസ്റ്റിന് ചുവട്ടിൽ പൊങ്കാല ഇടരുത്. ട്രാൻസ്‌ഫോർമറുകൾ, വൈദ്യുതിപോസ്റ്റുകൾ എന്നിവയുടെ ചുവട്ടിൽ ചപ്പുചവറുകൾ കൂട്ടിയിടരുത്.
ഗുണനിലവാരമുള്ള വയറുകൾ, സ്വിച്ച്‌ബോർഡുകൾ എന്നിവ ഉപയോഗിച്ച് മാത്രമേ ശബ്ദ-വെളിച്ച സംവിധാനങ്ങൾ പ്രവർത്തിപ്പിക്കാവൂ. വൈദ്യുത ദീപാലങ്കാരങ്ങൾ അംഗീകൃതകോണ്ട്രാക്ടറെ ഉപയോഗിച്ചേ ചെയ്യാവൂ. ലൈറ്റുകൾ, ദീപാലങ്കാരങ്ങൾ എന്നിവ പൊതുജനങ്ങൾക്ക കൈ എത്താത്ത ഉയരത്തിൽ സ്ഥാപിക്കണം. ഗേറ്റുകൾ, ഇരുമ്പ് തൂണുകൾ, ഗ്രില്ലുകൾ, ലോഹബോർഡുകൾ എന്നിവയിലൂടെ വൈദ്യുത ദീപാലങ്കാരങ്ങൾ നടത്തരുത്.
വൈദ്യുതിപോസ്റ്റുകളിലോ അനുബന്ധ ഉപകരണങ്ങളിലോ ബാനർ, പരസ്യബോർഡുകൾ എന്നിവ വെയ്ക്കരുത്. ഇൻസുലേഷൻ നഷ്ടപ്പെട്ടതോ ദ്രവിച്ചതോ പഴകിയതോ ആയ വയറുകൾ ഉപയോഗിക്കരുത്. വൈദ്യുതിപോസ്റ്റുകളിൽ അലങ്കാര വസ്തുക്കൾ സ്ഥാപിക്കാൻ പാടില്ല.
പൊങ്കാല മഹോത്സവത്തിൽ പങ്കെടുക്കുന്നവർ മേൽപ്പറഞ്ഞ സുരക്ഷാ മുൻകരുതലുകൾ കർശനമായും പാലിക്കണമെന്ന് കെ.എസ്.ഇ.ബി പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.