കൊട്ടാരക്കര വനിതാ ഡോക്ടറുടെ കൊലപാതകം: ആഭ്യന്തരവകുപ്പിന്റെ പരാജയം

1 min read

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ മയക്കുമരുന്നിന് അടിമയായ ആളുടെ കുത്തേറ്റ് മരിച്ച സംഭവം പൊലീസിന്റെ പൂര്‍ണ പരാജയമാണ്. വിലങ്ങ് വെച്ച് കൊണ്ടുവന്ന പ്രതി അക്രമം നടത്തിയത് തടയാന്‍ പൊലീസിന് സാധിച്ചില്ല. ആഭ്യന്തരവകുപ്പിന്റെ ദയനീയ പരാജയമാണിത്. മയക്കുമരുന്നിന് അടിമയായ പ്രതിയെ ആശുപത്രിയില്‍ കൊണ്ട് വന്നപ്പോള്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ പൊലീസ് പാലിച്ചില്ല. ആശുപത്രിയില്‍ സുരക്ഷ ഒരുക്കുന്നതില്‍ പരാജയപ്പെട്ട ആരോഗ്യവകുപ്പ് മന്ത്രി ഇരയെ അപമാനിക്കുകയാണ്. കൊല്ലപ്പെട്ട വന്ദന ഡോക്ടര്‍ക്കെതിരെ ആരോഗ്യമന്ത്രി നടത്തിയ പ്രസ്താവന നിന്ദ്യമാണ്. കൊല്ലപ്പെട്ട യുവ ഡോക്ടര്‍ എക്‌സ്പീരിയന്‍സ് ഇല്ലാത്തയാളാണെന്ന് എന്ത് അടിസ്ഥാനത്തിലാണ് മന്ത്രി പറഞ്ഞത്. ഈ നീചമായ പ്രസ്താവന ആരോഗ്യമന്ത്രി പിന്‍വലിക്കണം. അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ പ്രസ്താവനയ്ക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Related posts:

Leave a Reply

Your email address will not be published.