കൊച്ചിയിൽ രാത്രി വാഹനപരിശോധന : 370പേർ പിടിയിൽ
1 min read
കൊച്ചി : കൊച്ചിയിലെ റോഡുകളിൽ വീണ്ടും ഓപ്പറേഷൻ കോമ്പിങ്ങുമായി പോലീസ്. ഇന്നലെ രാത്രി നടത്തിയ വാഹന പരിശോധനയിൽ 370പേർ കുടുങ്ങി. മദ്യപിച്ച് വാഹനമോടിച്ചതിന് 242പേരെ പിടിച്ചു. ലഹരിയുമായി 26പേരും പിടിയിലായി. സമാന രീതിയിൽ കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ചതിന് 310 പേർക്കെതിരെ കേസെടുത്തിരുന്നു. ഇതിനെത്തുടർന്നാണ് ഈയാഴ്ചയിലും പരിശോധന നടത്തിയത്.