ഇതും കോലിക്കുള്ള മറുപടിയോ?

1 min read

കെ എല്‍ രാഹുലിന്റെ സെലിബ്രേഷന്‍ അനുകരിച്ച് നവീന്‍ ഉള്‍ ഹഖ്

ഐപിഎല്‍ പതിനാറാം സീസണിലെ എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായി മുംബൈ ഇന്ത്യന്‍സിന്റെ നാല് മുന്‍നിര ബാറ്റര്‍മാരില്‍ മൂന്നാളുകളുടേയും വിക്കറ്റ് സ്വന്തമാക്കിയത് പേസര്‍ നവീന്‍ ഉള്‍ ഹഖാണ്. മുംബൈ നായകന്‍ രോഹിത് ശര്‍മ്മയെ ഇന്നിംഗ്‌സിലെ നാലാം ഓവറില്‍ പുറത്താക്കിയപ്പോള്‍ 11ാം ഓവറില്‍ ഒരു പന്തിന്റെ ഇടവേളയില്‍ സൂര്യകുമാര്‍ യാദവിനേയും, കാമറൂണ്‍ ഗ്രീനിനേയും പുറത്താക്കുകയായിരുന്നു അഫ്ഗാന്‍ പേസറായ നവീന്‍.

മത്സരത്തിലെ വിക്കറ്റ് നേട്ടങ്ങള്‍ക്ക് ശേഷം കെ എല്‍ രാഹുല്‍ സ്‌റ്റൈലില്‍ ചെവികളിലേക്ക് കൈകള്‍ കൂര്‍പ്പിച്ചായിരുന്നു നവീന്‍ ഉള്‍ ഹഖിന്റെ ആഘോഷം. ഇതില്‍ സ്‌കൈയെ പുറത്താക്കിയത് ഗ്രീനിനൊപ്പമുള്ള 66 റണ്‍സിന്റെ അപകടകരമായ കൂട്ടുകെട്ട് പൊളിച്ചായിരുന്നു. ഗ്രീനിനെ പിന്നാലെ മടക്കിയതാവട്ടേ ഒന്നാന്തരം സ്ലോ ബോളിലും. ഇതോടെ നവീന്റെ സെലിബ്രേഷനെ കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകര്‍. വിരാട് കോലിക്കുള്ള മറുപടികളാണോ ഇതൊക്കെ എന്നതാണ് ഒരു ചോദ്യം. നേരത്തെ ഐപിഎല്ലിനിടെ വിരാട് കോലിയുമായുള്ള നവീന്റെ കൊമ്പുകോര്‍ക്കലും പിന്നാലെ സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള ഒളിയമ്പുകളും വലിയ ചര്‍ച്ചയായിരുന്നു. മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ മുംബൈ ഇന്ത്യന്‍സ് നവീന്റെ പന്തില്‍ കാമറൂണ്‍ ഗ്രീനും പുറത്തായതോടെ 11 ഓവറില്‍ 105-4 എന്ന നിലയിലായി.

Related posts:

Leave a Reply

Your email address will not be published.