അപകീർത്തി പ്രചാരണം : ദേശാഭിമാനിയും എംവി ഗോവിന്ദനും സച്ചിൻദേവും മാപ്പ് പറയണം; വക്കീൽ നോട്ടീസയച്ച് കെ.കെ.രമ

1 min read

ഒരു കോടി രൂപയുടെ മാനനഷ്ടക്കേസും ക്രിമിനൽ കേസും ഫയൽ ചെയ്യുമെന്നാണ് നോട്ടീസിലുള്ളത്
കോഴിക്കോട് : നിയമസഭയിൽ വെച്ചുണ്ടായ സംഘർഷത്തിൽ കൈ പൊട്ടി പ്ലാസ്റ്ററിട്ട സംഭവത്തിൽ തനിക്കെതിരെ അപകീർത്തി പ്രചാരണം നടത്തിയവർക്കെതിരെ കെ.കെ.രമ എംഎൽഎ. ദേശാഭിമാനി ദിനപത്രം, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, സച്ചിൻദേവ് എംഎൽഎ എന്നിവർക്ക് വക്കീൽ നോട്ടീസ് അയച്ചു.
നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം മറുപടി നൽകുകയും പരസ്യമായി മാപ്പു പറയുകയും ചെയ്തില്ലെങ്കിൽ ഒരു കോടി രൂപയുടെ മാനനഷ്ടക്കേസും ക്രിമിനൽ കേസും ഫയൽ ചെയ്യുമെന്നാണ് നോട്ടീസിലുള്ളത്. അഡ്വ.പി.കുമാരൻകുട്ടി മുഖേനയാണ് നോട്ടീസ് അയച്ചത്. തന്റെ കൈക്ക് പൊട്ടലില്ല എന്ന പ്രസ്താവന പിൻവലിക്കണമെന്നാണ് രമയുടെ ആവശ്യം. പ്രതിപക്ഷ നേതാവിനോടുൾപ്പെടെ ആലോചിച്ചെടുത്ത തീരുമാനമാണിതെന്ന് കെ.കെ.രമ വ്യക്തമാക്കി.

നിയമസഭയിലുണ്ടായ സംഘർഷത്തെ തുടർന്ന് പ്ലാസ്റ്ററിട്ട കയ്യുമായി രമ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെയാണ് അവരെ അപഹസിക്കുന്ന രീതിയിൽ സച്ചിൻദേവ് എംഎൽഎ ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടത്. പൊട്ടലില്ലാത്ത ഒരു എക്‌സ്‌റേ ചിത്രം പോസ്റ്റ് ചെയ്ത് രമയുടെ കയ്യുടെ എക്‌സ്‌റേ എന്ന രീതിയിലായിരുന്നു പരിഹാസം. ഇതിനെത്തുടർന്ന് സൈബർ സഖാക്കളുടെ ആക്രമണവും രമയ്ക്ക് നേരിടേണ്ടി വന്നു. വാർത്തയുടെ സത്യാവസ്ഥ അന്വേഷിക്കുന്നതിനു പകരം രമയുടെ കൈയ്ക്ക് പൊട്ടലില്ലെന്നും അവർ കള്ള പ്രചാരണം നടത്തുന്നു എന്ന രീതിയിലുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ദേശാഭിമാനി പത്രവും നിലപാടെടുത്തത്. ഇതിനെതിരെയാണ് കെ.കെ.രമ വക്കീൽ നോട്ടീസയച്ചിരിക്കുന്നത്.

Related posts:

Leave a Reply

Your email address will not be published.