അന്നും ഇന്നും മാറാത്തത് ഒന്നേ ഒന്ന് മാത്രം!

1 min read

തന്റെ മാറ്റം ഒറ്റ ഫ്രെയിമില്‍ ആക്കി ഖുശ്ബു;

ഖുശ്ബു എന്നാല്‍ തമിഴ് മക്കള്‍ക്ക് ഒരു വികാരമാണ്. എണ്‍പതുകളില്‍ തുടങ്ങിയ ഖുശ്ബുവിന്റെ അഭിനയ ജീവിതം ഇന്നും അതിശയിപ്പിയ്ക്കുന്ന ഒരു യാത്രയാണ്. മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ഒരുപോലെ സജീവമായി അഭിനയിച്ച് കൊണ്ടിരുന്ന നടിയാണ് ഖുശ്ബു. സൗത്ത് ഇന്ത്യയിലെ എല്ലാ സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും സ്‌ക്രീന്‍ പങ്കിട്ട നടി ചെയ്യാത്ത വേഷങ്ങളില്ല. ഇന്നും പലര്‍ക്കും പ്രചോദനമാണ് ഈ താരം.  ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് കൂടി ചുവടുറപ്പിച്ച നടി സോഷ്യല്‍ മീഡിയയിലും സജീവം.

തന്റെ കാഴ്ചപ്പാടുകളും, നിലപാടുകളും എപ്പോഴും തുറന്ന് പറഞ്ഞിട്ടുള്ള ഈ താരത്തിന് വിവാദങ്ങള്‍ നേരിടേണ്ടി വന്നത് സ്വാഭാവികം. പക്ഷെ അത്രയും ജെനുവിനായി നില്‍ക്കുന്നതാണ് കരിയറിലും സ്വകാര്യ ജീവിതത്തിലുമുള്ള ഖുശ്ബുവിന്റെ വിജയത്തിന് കാരണം എന്ന് ആരാധകരും പറയുന്നു.

എന്നാല്‍ ഇപ്പോള്‍ വിഷയം അതൊന്നുമല്ല, അന്നും ഇന്നും എന്നും മാറാത്ത ഖുശ്ബുവിന്റെ സൗന്ദര്യമാണ്. ഇരുപത്തിയൊന്ന് വയസിലെ ഫോട്ടോ പങ്കുവെക്കുന്ന പുതിയൊരു ചലഞ്ച് സമൂഹമാധ്യമങ്ങളിലൂടെ നടക്കുകയാണ്. ഇതിന്റെ ഭാഗമായിട്ട് നടി തന്റെ ഏതാനും ചിത്രങ്ങള്‍ കോര്‍ത്തുവച്ചൊരു കൊളാഷ് പങ്കുവച്ചിട്ടുണ്ട്. കൗതുകം ജനിപ്പിയ്ക്കുന്ന ആ ഫോട്ടോ ആരാധകരും ഏറ്റെടുത്തു. മാത്രമല്ല മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം അമ്പത്തിയൊന്ന് വയസിലുള്ള മറ്റൊരു ചിത്രം കൂടി ഇതിനൊപ്പം ചേര്‍ത്തതോടെ ആരാധകര്‍ ഞെട്ടിയെന്ന് തന്നെ പറയാം.

എട്ട് വയസ്സ് മുതല്‍ അന്‍പത് വയസ്സ് വരെയുള്ള തന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും അടയാളപ്പെടുത്തുന്ന ഫോട്ടോകള്‍ കോര്‍ത്തിണക്കിയുള്ളതാണ് പോസ്റ്റ്. മറ്റൊന്ന് 21 വയസ്സിലും അന്‍പത്തൊന്ന് വയസ്സിലുമുള്ള ലുക്ക് കാണിച്ചുകൊണ്ടാണ്. ’21 ലും 51 ലും, വിശ്വസിക്കാന്‍ കഴിയാത്ത മാറ്റം’ എന്നാണ് ആദ്യത്തെ പോസ്റ്റിന് കൊടുത്തിരിയ്ക്കുന്ന ക്യാപ്ഷന്‍. ‘എട്ട് മുതല്‍ 50 വരെയുള്ള യാത്ര ഒറ്റ ഫ്രെയിമില്‍’ എന്ന് പറഞ്ഞാണ് രണ്ടാമത്തെ പോസ്റ്റ് പങ്കുവച്ചിരിയ്ക്കുന്നത്.

സെലിബ്രിറ്റികളുടെയും ആരാധകരുടെയും എല്ലാം കമന്റുകളും പ്രശംസകളും വന്നു നിറയുകയാണ് ചിത്രത്തിന് താഴെ. മുന്‍പ് നടി ഹന്‍സികയെ കാണാന്‍ ഖുശ്ബുവിനെ പോലെയുണ്ടെന്ന് ആളുകള്‍ പറയുമായിരുന്നു. എന്നാലിപ്പോള്‍ ഖുശ്ബു ഹന്‍സികയെ പോലെയായി എന്ന് പറയാം. 51 വയസിലും ഇങ്ങനെയിരിക്കാന്‍ സാധിക്കുമോ? നിത്യഹരിത വസന്തം എന്നൊക്കെ പറയുന്നത് ഇതാണ്. വസ്ത്രങ്ങള്‍ മാറിയതല്ലാതെ മുഖത്തിനോ ഭംഗിയ്‌ക്കോ യാതൊരു മാറ്റവുമില്ലെന്ന ആരാധകരുടെ കമന്റിനിടയില്‍ നടിമാരും ഖുശ്ബുവിന്റെ സുഹൃത്തുക്കളുമൊക്കെയുണ്ട്. അന്നും ഇന്നും എന്നും എന്നാണ് നടി കനിക കമന്റിട്ടിരിക്കുന്നത്. അന്നും ഇന്നും ആ മുഖത്ത് മാറാത്തത് ഒന്ന് മാത്രമാണ്, ആ ക്യൂട്‌നെസ്സ് എന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നു. ഓരോ ഫ്രെയിമിലും ആ ക്യൂട്‌നെസ്സ് ഉണ്ടെന്നാണ് ആരാധകരുടെ പക്ഷം.

സിനിമയില്‍ സജീവമായി നില്‍ക്കുമ്പോഴായിരുന്നു സംവിധായകന്‍ സി സുന്ദറുമായുള്ള ഖുശ്ബുവിന്റെ വിവാഹം. രണ്ട് മക്കളും ആയി. കുടുംബത്തിന് വേണ്ടിയും, ഇടയ്ക്ക് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയപ്പോഴും ചെറിയ ചില ബ്രേക്കുകള്‍ എടുത്തു എന്നതൊഴിച്ചാല്‍ എക്കാലവും ഖുശ്ബു സിനിമയില്‍ സജീവമാണ്. അടുത്തിടെ തടി കുറച്ച് പുതിയ ഗെറ്റപ്പിലേക്ക് മാറിയതൊക്കെ വൈറലായിരുന്നു.

Related posts:

Leave a Reply

Your email address will not be published.