കെ.ജി.എഫ് -3, യഷ് തന്നെ നായകന്‍
1 min readസലാറിന് ശേഷം എന്‍.ടി.ആര്‍ 31മായി പ്രശാന്ത് നീല്‍
കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ ഡബ് ചെയ്ത് ഹിറ്റായ ചിത്രമാണ് കെ.ജി.എഫ്. 2019ല്‍ കന്നഡയില്‍ നിന്നുവന്ന കെ.ജി.എഫ്, പ്രശാന്ത് നീല്‍-യഷ് ടീമിന്റെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായി മാറി. മൂന്നുവര്‍ഷങ്ങള്‍ക്കുശേഷം ഇതേ ടീം ഈ ചിത്രത്തിന്റെ തന്നെ രണ്ടാം ഭാഗവുമായെത്തിയപ്പോള്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ ഹിറ്റുകളിലൊന്നായും കെ.ജി.എഫ് : ചാപ്റ്റര്‍ 2 മാറുകയായിരുന്നു. റോക്കി ഭായിയുടെ രണ്ടാം വരവ് അവസാനിപ്പിച്ചത് ചിത്രത്തിന് ഒരു മൂന്നാം ഭാഗമുണ്ടാവും എന്ന സൂചന നല്‍കികൊണ്ടാണ്. ഇപ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് സംവിധായകന്‍ പ്രശാന്ത് നീല്‍.
ഒരു അഭിമുഖത്തിലാണ് കെ.ജി.എഫിന് മൂന്നാം ഭാഗം ഉണ്ടാവുമെന്ന ഉറപ്പ് പ്രശാന്ത് നീല്‍ നല്‍കിയത്. തിരക്കഥ പൂര്‍ത്തിയായി. യഷ് തന്നെയാണ് നായകന്‍. എന്നാല്‍ സംവിധായകന്‍ താനായിരിക്കുമെന്നത് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോലാര്‍ സ്വര്‍ണഖനി പശ്ചാത്തലമാക്കി കെ.ജി.എഫിന് തുടര്‍ ഭാഗങ്ങളുണ്ടാവും എന്നാല്‍ നായകന്‍ മാറിവരാന്‍ സാധ്യതയുണ്ട് എന്ന് മുന്‍പ് ഒരു അഭിമുഖത്തില്‍ പ്രശാന്ത് നീല്‍ പറഞ്ഞിരുന്നു.
ഇനി ജൂനിയര്‍ എന്‍.ടി.ആറുമൊത്തുള്ള ചിത്രത്തിന്റെ ചര്‍ച്ചയിലാണ് എന്ന് നീല്‍ പറഞ്ഞു.
‘സലാറിന് ശേഷം ഞാന്‍ ചെയ്യുന്ന ചിത്രമായിരിക്കും എന്‍.ടി.ആര്‍ 31. 2024 പകുതിയോടെയാവും ചിത്രീകരണം ആരംഭിക്കുക. അമിതാഭ് ബച്ചന്‍ ചിത്രങ്ങള്‍ കണ്ടാണ് താന്‍ വളര്‍ന്നത്. എന്നെങ്കിലുമൊരിക്കല്‍ അദ്ദേഹത്തിന് വേണ്ടി ആക്ഷനും കട്ടും പറയണമെന്നുണ്ട്. എന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ അദ്ദേഹം സമ്മതംമൂളുമെന്നാണ് വിശ്വാസമെന്നും പ്രശാന്ത് നീല്‍ കൂട്ടിചേര്‍ത്തു.
നിലവില്‍ സലാര്‍-സീസ്ഫയര്‍ എന്ന ചിത്രത്തിന്റെ പ്രചാരണത്തിരക്കുകളിലാണ് പ്രശാന്ത്. സലാര്‍ ലോകമൊട്ടാകെ റിലീസ് ചെയ്യുന്നത് ഈ മാസം 22നാണ്. പ്രഭാസും മലയാളികളുടെ സ്വന്തം പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് സലാര്‍. പൃഥ്വിരാജ് പ്രോഡക്ഷന്‍സും, മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കേരളത്തിലെ തിയേറ്ററുകളില്‍ സലാര്‍ എത്തിക്കുന്നത്.