കേരളവര്‍മ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐയ്ക്ക് തിരിച്ചടി

1 min read

കൊച്ചി: കേരളവര്‍മ കോളേജിലെ യൂണിയന്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ റീ കൗണ്ടിങിന് ഉത്തരവിട്ട് ഹൈക്കോടതി. എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിച്ചതും ഹൈക്കോടതി റദ്ദാക്കി. കെഎസ്‌യു സ്ഥാനാര്‍ത്ഥിയായ ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. നിയമപ്രകാരം റീക്കൗണ്ടിങ് നടത്തണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.

നാല് പതിറ്റാണ്ടായി എസ്എഫ്‌ഐ കോട്ടയായിരുന്ന കേരളവര്‍മ കോളേജിലെ, യൂണിയന്‍ തെരഞ്ഞടുപ്പില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള എസ്എഫ്‌ഐ വിജയം വോട്ടെണ്ണള്‍ അട്ടിമറിച്ചെന്നാണ് കെഎസ്‌യു ഉയര്‍ത്തുന്ന ആരോപണം. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കൗണ്ടിങ് പൂര്‍ത്തിയായപ്പോള്‍ കെഎസ്‌യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ ഒരു വോട്ടിന് വിജയിച്ചിരുന്നു. എന്നാല്‍, റീ കൗണ്ടിംങ്ങില്‍ എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥിയാണ് 11 വോട്ടുകള്‍ക്ക് വിജയിച്ചത്. ഇടത് അധ്യാപക സംഘടനാ അനുകൂലികളുടെ പിന്തുണയോടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നു എന്നാണ് കെഎസ്‌യു ഉയര്‍ത്തിയ ആരോപണം. മന്ത്രി ആര്‍ ബിന്ദുവും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ ഇടപെട്ടു എന്നും കെഎസ്‌യു കുറ്റപ്പെടുത്തിയിരുന്നു.

Related posts:

Leave a Reply

Your email address will not be published.