കേരള സ്റ്റോറി സിനിമ നൂറ് കോടി ക്ലബ്ബില്‍
1 min read
മുംബൈ: സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ‘ദി കേരള സ്റ്റോറി’ മെയ് 13 ശനിയാഴ്ച 100 കോടി ക്ലബ്ബില്‍ ഇടം നേടി. മെയ് 14 ഞായറാഴ്ച, ചിത്രം 23 കോടി രൂപ നേടിയതോടെ ആദ്യ ഒറ്റ ദിവസത്തെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തി. ഇന്ത്യയില്‍ വെറും 10 ദിവസം കൊണ്ട് 135 കോടി രൂപയാണ് ആദാ ശര്‍മ്മ അഭിനയിച്ച ചിത്രം നേടിയത്, അത് ചെറിയ കാര്യമല്ല. നിരവധി വിവാദങ്ങള്‍ക്കിടയിലും, 2023ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ ഹിന്ദി ചിത്രമായി ‘ദി കേരള സ്റ്റോറി’ മാറി.