ഗള്‍ഫ് രാജ്യങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാന സര്‍വീസിന് അനുമതി തേടി കേരളം

1 min read

തിരുവനന്തപുരം : വിമാന ടിക്കറ്റ് നിരക്കുകളിൽ വൻ വർധനയുണ്ടായ സാഹചര്യത്തിൽ, ഗൾഫ് രാജ്യങ്ങളിലേക്ക് മിതമായ നിരക്കിൽ ചാർട്ടേഡ് വിമാനങ്ങൾ സർവീസ് നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. ഏപ്രിൽ രണ്ടാം വാരം മുതലാണ് അധിക വിമാനങ്ങളും ചാർട്ടേഡ് വിമാനങ്ങളും ബുക്ക് ചെയ്യാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നത്.
അവധിക്കാലമായതിനാൽ ഗൾഫ്‌മേഖലകളിൽ നിന്ന്‌ കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് വൻതോതിൽ വർധിച്ചിട്ടുണ്ട്. സാധാരണക്കാരായ തൊഴിലാളികൾക്ക് ഇത് താങ്ങാനാവില്ലെന്നു മാത്രമല്ല, അവരുടെ നിരവധി മാസങ്ങളുടെ അധ്വാനഫലമായുണ്ടാകുന്ന സമ്പാദ്യവും നഷ്ടമാകുന്നു. പ്രവാസി സംഘടനകളും കേരള സർക്കാരും പല തവണ ആവശ്യപ്പെട്ടിട്ടും നിരക്ക് കുറയ്ക്കാൻ വിമാനക്കമ്പനികൾ തയ്യാറായിട്ടില്ല. നിരക്കുകളിൽ മൂന്ന് മടങ്ങ് വർധനയാണ് കമ്പനികൾ വരുത്തിയിരിക്കുന്നത്. സ്‌കൂൾ അവധി സമയത്തും ആഘോഷവേളകളിലും വിമാന കമ്പനികൾ നിരക്കു വർധിപ്പിക്കുന്നതിനെതിരെ കേന്ദ്ര ഇടപെടൽ വേണമെന്നും കേരളം കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Related posts:

Leave a Reply

Your email address will not be published.