കൊട്ടിഘോഷിച്ചുള്ള ഉദ്ഘാടനവും വന്‍ തുകമുടക്കിയുള്ള പ്രചരണവും
സവാരി ആപ്പ് ഇനിയും തുടങ്ങിയിട്ടില്ല.
1 min read
തിരുവനന്തപുരം : ഉദ്ഘാടനം ചെയ്ത് നാലു ദിവസം പിന്നിട്ടിട്ടും സംസ്ഥാന സര്‍ക്കാറിനറെ കേരള സവാരി ആപ്പ് പ്രവര്‍ത്തനം തുടങ്ങിയില്ല. ഉടന്‍ പരിഹരിക്കും എന്ന് മാത്രമാണ് ഇപ്പോഴും തൊഴില്‍ വകുപ്പ് ആവര്‍ത്തിക്കുന്നത്. ചിങ്ങം ഒന്നിനായിരുന്നു കേരള സവാരിയുടെ കൊട്ടിഘോഷിച്ചുള്ള ഉദ്ഘാടനം. വന്‍ തുക മുടക്കി പ്രചാരണവും നല്കി. പക്ഷെ സവാരി ആപ്പ് വഴിയുള്ള സവാരി ഇതുവരെ തുടങ്ങിയില്ല. കാരണം ഓണ്‍ലൈന്‍ സവാരി ബുക്ക് ചെയ്യാനുള്ള ഓപ്പ് ഇതേവരെ പ്ലേ സ്റ്റോറിലെത്തിയില്ല.
കേരളത്തിന്റെ സ്വന്തം ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസ് ‘കേരള സവാരി’ ഇന്നെത്തുന്നു! മോട്ടോര്‍ തൊഴിലാളികള്‍ക്ക് കൈത്താങ്ങ്
ആദ്യം ദിനം ആപ്പ് പാളിയപ്പോള്‍ ഇതായിരുന്നു തൊഴില്‍മന്ത്രിയുടെ ന്യായീകരണം. പുതിയ സംരഭത്തിന്റെ തുടക്കത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണെങ്കില്‍ അത് പരിഹരിക്കാനുള്ള സമയം എപ്പോഴേ കഴി!ഞ്ഞുവെന്നാണ് ചോദ്യം. മാത്രമല്ല സ്വപ്ന പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പേ പ്ലേ സ്റ്റോറില്‍ ആപ്പെത്തി ഒരു ട്രെയലെങ്കിലും നടത്താന്‍ തൊഴില്‍ വകുപ്പോ, മോട്ടോര്‍ വാഹന വകുപ്പോ തയ്യാറായതുമില്ല. ബാങ്കുമായി ബന്ധിപ്പിക്കുന്നതിലെ കാലതാമസമെന്നായിരുന്നു ആദ്യ വിശദീകരണം. ഇപ്പോള്‍ എല്ലാ കഴിഞ്ഞ് പ്ലേ സ്റ്റോറിലേക്ക് നല്‍കിയെന്ന് പദ്ധതിയുടെ നടത്തിപ്പുകാരായ തൊഴില്‍ വകുപ്പ് പറയുന്നു. പരാതിയില്ലാതെ സുഗമമായ യാത്രയെന്ന സര്‍ക്കാര്‍ വാഗ്ദാനം തുടക്കിലെ പൊളി!ഞ്ഞു. ആപ്പിലെ പരാതി പോലും ഇതേ വരെ പരിഹരിച്ചില്ല. കേരള സവാരിയില്‍ രജിസ്റ്റര്‍ ചെയ്ത 302 ഓട്ടോക്കും 226 ടാക്സിക്കും ഇതുവരെ ആപ്പ് വഴി ഓട്ടം കിട്ടിയില്ല.
വരുന്നു സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസ് ‘കേരള സവാരി’; ചിങ്ങം 1 ന് തലസ്ഥാന നഗരിയില്‍ തുടക്കം
സര്‍ക്കാര്‍ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ്, രാജ്യത്ത് ആദ്യം
രാജ്യത്ത് ആദ്യമായാണ് ഒരു സര്‍ക്കാര്‍ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് ആരംഭിക്കുന്നത്. ഒരു പക്ഷേ ലോകത്ത് തന്നെ സര്‍ക്കാര്‍ മേഖലയില്‍ ഇത്തരത്തില്‍ ഒരു സംവിധാനം ആദ്യത്തേതായിരിക്കും. ബഹുരാഷ്ട്ര കമ്പനികളടക്കി വാഴുന്ന രംഗത്തേക്കാണ് തൊഴിലാളി ക്ഷേമം കൂടി ലക്ഷ്യമാക്കി ഈ സര്‍ക്കാര്‍ മുന്നിട്ടിറങ്ങുന്നത്. നിലവിലെ ഓണ്‍ലൈന്‍ ടാക്സി സംവിധാനങ്ങളിലെല്ലാം മോട്ടോര്‍ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന നിരക്കും യാത്രക്കാരില്‍ നിന്നും ഈടാക്കുന്ന നിരക്കും തമ്മില്‍ 20 മുതല്‍ 30 ശതമാനം വരെ വ്യത്യാസമുണ്ട്. കൂടുതല്‍ സവാരി കിട്ടുന്ന സാഹചര്യത്തില്‍ ആ നഷ്ടം സഹിക്കാന്‍ തൊഴിലാളികള്‍ തയ്യാറാവുകയാണ്. സ്റ്റാന്‍ഡുകളില്‍ നില്‍ക്കുന്നവര്‍ക്ക് പഴയപോലെ സവാരികള്‍ കിട്ടുന്നുമില്ല. സ്ഥിരം ടാക്സി സ്റ്റാന്‍ഡുകള്‍ പലതും അപ്രത്യക്ഷമായി. പലര്‍ക്കും തൊഴിലില്ലാത്ത അവസ്ഥയാണ്.
ഇന്നത്തെ കാലത്ത് ഓണ്‍ലൈന്‍ ടാക്സി സംവിധാനത്തെ കൂടുതല്‍ ഉപയോഗപ്പെടുത്താനാണ് ആളുകള്‍ താല്പര്യപ്പെടുന്നത്. താന്‍ നില്ക്കുന്ന സ്ഥലത്ത് തന്നെ തേടിയെത്തുന്ന വാഹനം എന്നതാണ് ഓണ്‍ലൈന്‍ ടാക്സി സര്‍വീസുകളുടെ പ്രധാന ആകര്‍ഷണം. ഈ സാഹചര്യത്തില്‍ കാലഘട്ടത്തിന്റെ ആവശ്യത്തിനനുസരിച്ച് മോട്ടോര്‍ തൊഴിലാളി മേഖലയില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന് കണ്ടതിനെ തുടര്‍ന്നാണ് തൊഴില്‍വകുപ്പ് സര്‍ക്കാര്‍ മേഖലയില്‍ ഒരു ഓണ്‍ലൈന്‍ ടാക്സി എന്ന ആശയം പ്രാബല്യത്തില്‍ വരുത്താന്‍ തീരുമാനിച്ചത്.