കേരളത്തിന് അഭിമാനം, പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ തിരുവനന്തപുരം മുന്നില്‍; പിന്നില്‍ പ്രയാഗ് രാജ്, തിളങ്ങി പെണ്‍കുട്ടികള്‍
1 min readന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ തിരുവനന്തപുരം മേഖല മുന്നില്‍. 99.91 ശതമാനം വിജയത്തോടെ, കേരളത്തിന് അഭിമാനമായിരിക്കുകയാണ് തിരുവനന്തപുരം.
ഉപരിപഠനത്തിന് അര്‍ഹത നേടിയവരില്‍ ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ് ആണ്. 78.05 ശതമാനമാണ് വിജയം.
16.89 ലക്ഷം വിദ്യാര്‍ഥികള്‍ എഴുതിയ പരീക്ഷയില്‍ 87.33 ശതമാനമാണ് വിജയം. കോവിഡിന് മുന്‍പ് 2019ല്‍ വിജയശതമാനം 83.40 ശതമാനമായിരുന്നു. ഇന്റേണല്‍ അസസ്‌മെന്റ് അടക്കം 33 ശതമാനം മാര്‍ക്ക് നേടുന്നവരെയാണ് വിജയിയായി പ്രഖ്യാപിച്ചത്.
പതിവ് പോലെ പെണ്‍കുട്ടികള്‍ തന്നെയാണ് മികച്ച നേട്ടം കൈവരിച്ചത്. ആണ്‍കുട്ടികളെ അപേക്ഷിച്ച് 6.01 ശതമാനം പെണ്‍കുട്ടികള്‍ അധികമായി ജയിച്ചു.
6.80 ശതമാനം വിദ്യാര്‍ഥികള്‍ 90 ശതമാനത്തിലധികം മാര്‍ക്ക് നേടി. പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ചരിത്രത്തില്‍ ഇത് ആദ്യമാണ്.