തലപൊക്കാനാകാതെ കൊമ്പന്‍ കിടന്നു മണിക്കൂറുകള്‍ ഒടുവില്‍ ഫയര്‍ഫോവ്‌സ് എത്തി

1 min read

തിരുവനന്തപുരം വലിയശാലയില്‍ ചതുപ്പില്‍ അകപ്പെട്ട ആനക്ക് തുണയായി ഒടുവില്‍ കേരള ഫയര്‍ ഫോഴ്‌സ് . മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയെ ഫയര്‍ ഫോഴ്‌സ് കരകയറ്റിയത്. കാന്തല്ലൂര്‍ ശിവക്ഷേത്രത്തിലെ ആനയാണ്, തളച്ചിട്ടിരുന്നതിന് സമീപത്തെ ചരുവിലേക്ക് ഊര്‍ന്ന് പോയത്.

തലപൊക്കാന്‍ കഴിയാതെ മണിക്കൂറുകളോളം ആന കിടന്നു. പാപ്പാന്‍മാരും നാട്ടുകാരും പണിപ്പെട്ട് മടുത്തപ്പോള്‍ ഒടുവില്‍ ഫയര്‍ ഫോഴ്‌സെത്തി. ന്യൂമാറ്റിക് ബാഗ് ഉപയോഗിച്ചാണ് ചെങ്കല്‍ ചൂളയില്‍ നിന്ന് എത്തിയ ഫയര്‍ ഫോഴ്‌സ് സംഘം ആനയെ പൊക്കിയെടുത്തത്. ആനക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. നാട്ടുകാരും ഹാപ്പി ഫയര്‍ ഫോഴ്‌സും ഹാപ്പി.

Related posts:

Leave a Reply

Your email address will not be published.