കര്‍ണാടകം :ഹിന്ദുവിശ്വാസം ഡി.കെശിവകുമാറിന് പാരയായി സിദ്ധരാമയ്യയെ തുണച്ചത് കടുത്ത ആര്‍.എസ് എസ് വിരോധം
1 min readകര്‍ണാടകത്തില്‍ വന്‍വിജയത്തിന് കളമൊരുക്കിയിട്ടും ഡി.കെ.ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനത്തൊതുങ്ങേണ്ടി വന്നതെന്തുകൊണ്ട്?
പൊതുജന ദൃഷ്ടിയില്‍ കടുത്ത ഹിന്ദുവിശ്വാസി എന്ന പ്രതീതി ശിവകുമാറിന് തിരിച്ചടിയായോ.
ഇടതു പശ്ചാത്തലത്തില്‍ നിന്നു വരുന്ന സിദ്ധരാമയ്യയെ മുഖ്യമന്ത്രി പദവിയിലേക്ക് കൂടുതല്‍ സ്വീകാര്യനാക്കിയത് അദ്ദേഹത്തിന്റെ കടുത്ത ആര്‍.എസ്എസ് – ബി.ജെ.പി വിരോധംതന്നെ. ആര്‍.എസ്. എസ് പരിവാര്‍ സംഘടനകളുമായി ഒരു ബന്ധവുമില്ലെങ്കിലും കടുത്ത ഭക്തനെന്നതും സ്ഥിരമായി ഹിന്ദു ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുന്നതും തന്റെ മതവിശ്വാസങ്ങള്‍ മൂടിവയ്ക്കാതിരുന്നതും ശിവകുമാറിന് തിരിച്ചടിയായി.
ബജ്രരംഗ് ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനം വിവാദമായതോടെ മൈസൂരില്‍ ഡി.കെ.ശിവകുമാര്‍ പറഞ്ഞത് സംസ്ഥാനത്ത് നിരവധി ഹനുമാന്‍ ക്ഷേത്രങ്ങള്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സ്ഥാപിക്കുമെന്നാണ്.നിലവിലുള്ള ഹനുമാന്‍ ക്ഷേത്രങ്ങള്‍ വികസിപ്പിക്കുമെന്നും ശിവകുമാര്‍ പറഞ്ഞിരുന്നു.
തിരഞ്ഞെടുപ്പിന് കുറച്ച് ദിവസം മുമ്പ് അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ തിരുവണ്ണാമലയിലെയും മറ്റും ക്ഷേത്രങ്ങളില്‍ പോയി ശിവകുമാര്‍ ദര്‍ശനം നടത്തിയിരുന്നു.
കര്‍ണാടകത്തിലെ ഇപ്പോഴത്തെ മതപരമായ ധ്രൂവീകരണം കൂടി കണക്കിലെടുത്താണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ശിവകുമാറിനെ തഴഞ്ഞ് സിദ്ധരാമയ്യയെ പിന്തുണച്ചത്. കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്ന മുസ്ലിം വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാനും കോണ്‍ഗ്രസിന്റെ ഹിന്ദു ഇതര പ്രതിച്ഛായയ്ക്ക് കോട്ടം തട്ടാതിരിക്കാനുമാണിതെന്ന് ഇക്കണോമിക് ടൈംസും വിലയിരുത്തുന്നു.
കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്റെ വിജയത്തിന് ഏറ്റവും അധികം കളമൊരുക്കിയത് ശിവകുമാറായിരുന്നു. ജെ.ഡി.എസിന് കിട്ടിക്കൊണ്ടിരുന്ന വൊക്കലിംഗ വോട്ടൊക്കെ കോണ്‍ഗ്രസിന് മറിഞ്ഞത് ശിവകുമാര്‍ മുഖ്യമന്ത്രിയാവുമെന്ന് പ്രതീക്ഷയിലായിരുന്നു. പുതിയ നീക്കം വൊക്കലിംഗ സമുദായത്തെ ചൊടിപ്പിക്കുമെന്നുറപ്പാണ്. കെ.പി.സി.സി പ്രസിഡന്റ് നേരേ മുഖ്യമന്ത്രിയാകുമെന്നാണവര്‍ കരുതിയത്. മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളെ കോണ്‍ഗ്രസിലെത്തിച്ചതും ശിവകുമാറിന്റെ മിടുക്കായിരുന്നു. എന്നിട്ടും ശിവകുമാറിനെ തഴഞ്ഞ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കിയത് മുസ്ലിം വോട്ടില്‍ കണ്ണുനട്ടാണെന്ന് വ്യക്തം.
സിദ്ധരാമയ്യയാണെങ്കില്‍ 2006 ല്‍ മാത്രം കോണ്‍ഗ്രസിലേക്ക് വന്ന നേതാവും. അതുവരെ ജെ.ഡി.എസ്ിലായിരുന്നു മുന്‍ സോഷ്യലിസ്റ്റായ സിദ്ധരാമയ്യ. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയ്ക്കെതിരെ നിലപാടെടുത്തയാള്‍. ദേവഗൗഡയുടെ കൂടെ അധികകാലം നിന്നാല്‍ ഗതിപിടിക്കില്ലെന്ന് മനസ്സിലാക്കി കോണ്‍ഗ്രസിലേക്ക് വന്നു.
പ്രായം കൊണ്ട് സീനിയര്‍ എന്നു പറയാം. യദ്യൂരപ്പ കഴിഞ്ഞാല്‍ കര്‍ണാടകത്തിലെ മുതിര്‍ന്ന നേതാവാണ് സിദ്ധരാമയ്യ.
കുമാര സ്വാമി സര്‍ക്കാരിനെ മറിച്ചിട്ടത് സിദ്ധരാമയ്യയാണെന്ന് പ്രചാര
ണവും ശക്തമാണ്. അതേ പോലെ ഇപ്പോഴത്തെ എ.ഐ.സി. സി അദ്ധ്യക്ഷനായ മല്ലികാര്‍ജുന ഖാര്‍ഗെയ പിന്നില്‍ നിന്ന് കുത്തിയാണ് സിദ്ധരാമയ്യ 2013ല്‍ മുഖ്യമന്ത്രിയായത്. ഖാര്‍ഗേയാകട്ടെ ഇത്തവണ ശിവകുമാര്‍ മുഖ്യമന്ത്രിയായിക്കൊള്ളട്ടെ എന്ന് പക്ഷക്കാരനായിരുന്നു. എന്നാല്‍ കോണ്‍ഗ്രസില്‍ എ.ഐ.സി.സി അദ്ധ്യക്ഷനേക്കാല്‍ വില നെഹ്രു കുടുംബാംഗങ്ങള്‍ക്കാണ്. അതുകൊണ്ടാണ് സോണിയ പൊതുയോഗത്തില്‍ സംസാരിക്കാന്‍ വന്നപ്പോള്‍ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷനായ ഖാര്‍ഗെ ഇരിക്കാതെ എഴുന്നേറ്റു നിന്നത്. തൊട്ടടുത്ത രാഹുലും ഇരുന്നു. സോണിയയും ഇരുന്നു. അപ്പുറത്തിരുന്ന കെ.സി.വേണുഗോപാലാകട്ടെ ഖാര്‍ഗെ നില്‍ക്കുന്നത് കണ്ട് ഇരുന്നിടത്ത് നിന്ന് എഴുന്നേല്‍ക്കുകയും ചെയ്തു. അത് വേറെ കഥ.
പിന്നെ ശിവകുമാറിന്റെ പേരിലുള്ള കേസുകളും മുഖ്യമന്ത്രി സ്ഥാനത്ത് സിദ്ധരാമയ്യയ്ക്കനുകൂലമായി വന്നു.
എപ്പോഴും ഇ.ഡി പൊക്കാനിരിക്കുന്നയാളെന്ന ഖ്യാതിയാണ് ശിവകുമാറിന്. പ്രഖ്യാപിച്ച സ്വത്ത് മാത്രം 1300 കോടി രൂപയുടേത്. യഥാര്‍ഥത്തില്‍ അതില്‍ കൂടുതല്‍ കാണും.
പാവപ്പെട്ടവരുടെ പാര്‍ട്ടി എന്ന ഇമേജ് ഉണ്ടാക്കാന്‍ ശിവകുമാര്‍ നേതാവായാല്‍ കഴിയുമോ എന്നും കോണ്‍ഗ്രസ് നേതൃത്വം ആലോചിച്ചു കാണും.