കര്‍ണാടക: അഭിപ്രായ സര്‍വേയും ഒരു തിരഞ്ഞെടുപ്പ് പ്രചാരണം

1 min read

എ.ബി.പിയുടെ കര്‍ണാടകയിലെ സര്‍വേ 2018ലും പൊളിഞ്ഞു

തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാ തന്ത്രങ്ങളും പയറ്റും. നിയമവിരുദ്ധവും അധാര്‍മികവുമായ നടപടികള്‍ തടയാനും ചട്ടലംഘനങ്ങള്‍ കൈയോടെ പിടികൂടാനും തിരഞ്ഞെടുപ്പ് കമ്മിഷനുണ്ട്. എന്നാല്‍ ഇവയെ ഒക്കെ മറികടന്ന് രാഷ്ട്രീയ പ്രചാരണം നടത്തുകയാണ് ചില മാദ്ധ്യമങ്ങള്‍.

ഇത്തവണ എ.ബി.പി ന്യൂസാണ് പുതിയ അഭിപ്രായ വോട്ടെടുപ്പ് സര്‍വേയുമായി രംഗത്ത് വന്നത്. കര്‍ണാടകത്തില്‍ അഞ്ചേകാല്‍ കോടി വോട്ടര്‍മാരില്‍ 17,732 പേരെ കണ്ടാണ് എ.ബി.പി സര്‍വേ നടത്തിയതെന്ന് അവര്‍ തന്നെ പറയുന്നു.

അവരുടെ സര്‍വേ ഫലം ഇങ്ങനെ…

കോണ്‍ഗ്രസ് 107 മുതല്‍ 119 വരെ സീറ്റു കിട്ടും എന്നാണ് എബപിയുടെ പ്രവചനം. അതായത് 224 അംഗ സഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ട 113 സീറ്റിനേക്കാള്‍ അധികം വരെ കിട്ടാന്‍ കോണ്‍ഗ്രസിന് സാദ്ധ്യതയുണ്ടത്രെ. ഇവരുടെ പ്രവചന പ്രകാരം ബി.ജെ.പിക്ക് 74 മുതല്‍ 86 വരെ സീറ്റ് ലഭിക്കാം. ജെ.ഡി.എസിനാകട്ടെ 23 മുതല്‍ 35 വരെ സീറ്റ് കിട്ടാം.

അതവിടെ കിടക്കട്ടെ. ഇതേ എബിപി ന്യൂസ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അതായത് 2018ല്‍ എന്താണ് പ്രവചനം നടത്തിയതെന്ന് നമുക്കൊന്ന് നോക്കാം…

അവരന്ന് പറഞ്ഞത് കോണ്‍ഗ്രസിന് 92 മുതല്‍ 102 വരെ സീറ്റ് കിട്ടുമെന്നായിരുന്നു. ബി.ജെ.പിക്ക് 79 മുതല്‍ 89 വരെ സീറ്റും ജെ.ഡിഎസ്സിന് 32 മുതല്‍ 42 വരെ സീറ്റ് കിട്ടുമെന്നും.

എന്നാല്‍ 2018ലെ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കക്ഷി നില ഇങ്ങനെയായിരുന്നു.

ബി,ജെ.,പി 104, കോണ്‍ഗ്രസ് 76 ജെ.ഡി.എസ്. 38 ശരാശരി 97 സീറ്റ് എബിപി പറഞ്ഞ കോണ്‍ഗ്രസിന് 84. അതായത് 13 സീറ്റ് കുറച്ചേ കിട്ടിയുള്ളൂ. എന്നാല്‍ എ.ബി.പി 84 സീറ്റ് പറഞ്ഞ ബി.ജെ.പിയാകട്ടെ അതിനേക്കാള്‍ 20 സീറ്റ് അധികം പിടിച്ചു. ജെ.ഡി എസിന് ശരാശരി 37 സീറ്റ് പ്രവചിച്ചപ്പോള്‍ കിട്ടിയത് 38ഉം.

ഇതോടെ എബിപി. ന്യൂസിന്റെ കപടതയാണ പുറത്ത് വന്നത്.

അതേ സമയം കഴിഞ്ഞ തവണ പോളിംഗിന് ശേഷം നടന്ന് എക്‌സിറ്റ് പോളില്‍ സുവര്‍ണ ടിവി, ആജതക്, ഇന്ത്യാ ടിവി, ടൈംസ് നൗ തുടങ്ങിയവരുടെ എക്‌സിറ്റ് പോള്‍ ഫലം തെറ്റിയെങ്കിലും മറ്റ് ചില ചാനലുകളിലേത് കുറച്ചുകൂടി കൃത്യത ഉള്ളതായിരുന്നു. ഇനി നമുക്ക് പോളിംഗ് കഴിഞ്ഞ് എക്‌സിറ്റ് പോളിനായി കാത്തിരിക്കാം.

Related posts:

Leave a Reply

Your email address will not be published.