നിര്‍മാതാവ് വിശാഖിന്റെ വിവാഹനിശ്ചയത്തിന് തിളങ്ങി കല്യാണി പ്രിയദര്‍ശന്‍.
1 min readചലച്ചിത്ര നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹനിശ്ചയത്തിന് എത്തിയ കല്യാണി പ്രിയദര്‍ശന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പേസ്റ്റല്‍ നിറത്തിലുള്ള അനാര്‍ക്കലിയിലാണ് കല്യാണി തിളങ്ങിയത്. ഫ്‌ലോറല്‍ ഡിസൈനുകളും മിറര്‍ വര്‍ക്കുകളുമാണ് അനാര്‍ക്കലിയുടെ ഹൈലൈറ്റ്.
ഡിസൈനര്‍ അര്‍ച്ചന ജാജുവിന്റെ കലക്ഷനില്‍ നിന്നുള്ളതാണ് ഈ അനാര്‍ക്കലി. വില 1,44,999 രൂപയാണ്. അര്‍ച്ചന ജാജുവിന്റെ സൈറ്റില്‍ വസ്ത്രം ലഭ്യമാണ്. പേസ്റ്റല്‍ അനാര്‍ക്കലിയിലുള്ള തന്റെ ചിത്രങ്ങള്‍ കല്യാണി തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.
കഴിഞ്ഞ മാസത്തെ എന്റെ വര്‍ണാഭമായ വസ്ത്രങ്ങള്‍ കണ്ടു ഭയന്നിട്ടാകുമെന്ന് തോന്നുന്നു, ഈ ചടങ്ങില്‍ ലൈറ്റ് പേസ്റ്റല്‍ എത്‌നിക് ധരിക്കാന്‍ എനിക്ക് കര്‍ശനമായ നിര്‍ദ്ദേശം ലഭിച്ചു’ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് കല്യാണി കുറിച്ചു.
ഞായറാഴ്ചയായിരുന്നു വിശാഖിന്റെ വിവാഹനിശ്ചയം. യുവസംരംഭക അദ്വൈത ശ്രീകാന്താണ് വധു. സുചിത്ര മോഹന്‍ലാല്‍, പ്രിയദര്‍ശന്‍, സുരേഷ് കുമാര്‍, മേനക സുരേഷ്, മണിയന്‍പിള്ള രാജു, പൃഥ്വിരാജ്, വിനീത് ശ്രീനിവാസന്‍, ആസിഫ് അലി, പ്രണവ് മോഹന്‍ലാല്‍, അജു വര്‍ഗീസ് തുടങ്ങി സിനിമ, രാഷ്ട്രീയ മേഖലകളിലെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഒരുകാലത്ത് മലയാള സിനിമയിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായിരുന്ന മെറിലാന്‍ഡ് സ്റ്റുഡിയോസിന്റെ സ്ഥാപകനായ പി. സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനും തിരുവനന്തപുരം ശ്രീകുമാര്‍, ശ്രീവിശാഖ്, ന്യൂ തീയറ്ററുകളുടെ ഉടമയായ എസ്. മുരുഗന്റെയും സുജ മുരുഗന്റെയും മകനുമാണ് വിശാഖ്.
‘ലവ് ആക്ഷന്‍ ഡ്രാമ’ എന്ന ചിത്രത്തിലൂടെ നിര്‍മാണരംഗത്തേയ്ക്ക് കടന്നുവന്ന വിശാഖ്, വിനീത് ശ്രീനിവാസന്‍ പ്രണവ് മോഹന്‍ലാല്‍ ചിത്രമായ ‘ഹൃദയ’ത്തിലൂടെ മെറിലാന്‍ഡ് സ്റ്റുഡിയോസിന് ഒരു തിരിച്ചുവരവ് നല്‍കുകയായിരുന്നു.