ജയറാമിന്റെ മുന്നില്‍ പൊട്ടിക്കരഞ്ഞ് കാളിദാസ്

1 min read

പൊട്ടിക്കരയുന്ന മകനെ ചേര്‍ത്ത് നിര്‍ത്തി ജയറാം

മലയാളികളുടെ മനസ്സിലെ പ്രിയ ജോടികളാണ് ജയറാമും പാര്‍വതിയും. അതുകൊണ്ടുതന്നെ ഇവരുടെ മക്കാളായ കാളിദാസിനോടും മാളവികയോടും മലയാളികള്‍ക്ക് പ്രത്യേക സ്‌നേഹമാണുളളത്. അടുത്തിടെയായിരുന്നു ദമ്പതികളുടെ മൂത്ത മകനും നടനുമായ കാളിദാസിന്റെ വിവാഹനിശ്ചയം നടന്നത്. മോഡല്‍ തരിണി കലിംഗരായരാണ് കാളിദാസിന്റെ വധു. ഇരുവരുടെയും പ്രണയ വിവാഹമാണ്. ചെന്നൈയില്‍ നടന്ന വിവാഹനിശ്ചയ ചടങ്ങിന്റെ  ചിത്രങ്ങള്‍ സോഷ്യല്‍മീഡിയിയല്‍ വൈറാലയതിന് പിന്നാലെ വീഡിയോയും പുറത്ത് വിട്ടിരിക്കുകയാണ് കാളിദാസ് ജയറാം.

ഒട്ടനവധി മനോഹരമായ നിമിഷങ്ങള്‍ അടങ്ങിയതായിരുന്നു വിവാഹനിശ്ചയത്തിന്റെ വീഡിയോ. അതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ശ്രദ്ധിച്ചത് മകനെ കുറിച്ചുള്ള ജയറാമിന്റെ വാത്സല്യം നിറഞ്ഞ പ്രസംഗമാണ്.

അപ്പയുടെ സ്‌നേഹം നിറഞ്ഞ വാക്കുകള്‍കേട്ട് കാളിദാസ് പൊട്ടിക്കരയുന്നതും വീഡിയോയില്‍ കാണാം. ‘കഴിഞ്ഞ 58 വര്‍ഷങ്ങള്‍ക്കിടയില്‍ ഒരുപാട് നല്ല കാര്യങ്ങളുണ്ട്… സന്തോഷമുള്ള ഓര്‍മകള്‍. അതില്‍ എപ്പോഴും ദിവസം ഒരു നേരമെങ്കിലും ഓര്‍ക്കുന്ന ചിലതുണ്ട്. ചില തീയതികള്‍. അതിലൊന്ന് 1988 ഡിസംബര്‍ 23. അന്നാണ് അശ്വതി ആദ്യമായി എന്നോട് ഇഷ്ടമാണെന്ന് പറയുന്നത്.’

‘അതിനുശേഷം 1993 സെപ്റ്റംബര്‍ ഏഴ് ഞങ്ങളുടെ വിവാഹം ഗുരുവായൂരില്‍ വെച്ച് നടന്നു. 1993 ഡിസംബര്‍ 16 കൊച്ചി ആശുപത്രിയില്‍ ഞാന്‍ ഡോക്ടറോട് പറഞ്ഞു. എന്നെ പുറത്തിരുത്തരുത് ഞാന്‍ അശ്വതിയുടെ കൂടെ തന്നെയുണ്ടാകണമെന്ന്. അത് അനുവദീനിയമല്ല സാര്‍ എന്ന് ഡോക്ടര്‍ പറഞ്ഞു. ഞാന്‍ സമ്മതിച്ചില്ല.’

‘അവള്‍ എന്റെ കൈ മുറുകെ പിടിച്ചിരിക്കുകയായിരുന്നു. ഡോക്ടര്‍ കുഞ്ഞിനെ എടുത്ത് നഴ്‌സിന് കൊടുക്കുന്നതിന് മുമ്പെ ഞാനാണ് കയ്യില്‍ വാങ്ങിയത്. അവനാണ് എന്റെ കണ്ണന്‍. 29 വര്‍ഷങ്ങള്‍ ഇന്ന് അവന്‍ നില്‍ക്കുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ഒരു നിമിഷത്തിലാണ്. ഇനിയും അധികം സംസാരിച്ചാല്‍ ഞാന്‍ കൂടുതല്‍ ഇമോഷണലാവും.’

‘തരുണയുടെ മാതാപിതാക്കളായ ഹരിക്കും ആര്‍തിക്കും നന്ദി. ഇന്ന് മുതല്‍ എനിക്ക് ഒരു മകള്‍ അല്ല രണ്ട് പെണ്‍മക്കളാണ്’, എന്നാണ് ജയറാം പറഞ്ഞത്. ജയറാം പറഞ്ഞ് തീര്‍ന്നപ്പോഴേക്കും കാളിദാസ് കരഞ്ഞ് തുടങ്ങിയിരുന്നു. പൊട്ടിക്കരയുന്ന മകനെ ചേര്‍ത്ത് നിര്‍ത്തി ജയറാം നെറ്റിയില്‍ ചുംബിക്കുന്നതും വീഡിയോയില്‍ കാണാം.

വിവാഹനിശ്ചയ വീഡിയോ പുറത്ത് വന്നശേഷം ഏറ്റവും കൂടുതല്‍ ആരാധകര്‍ പുകഴ്ത്തിയത് അച്ഛന്‍മകന്‍ സ്‌നേഹബന്ധത്തെയാണ്.

Related posts:

Leave a Reply

Your email address will not be published.