കെ.ബാലചന്ദര്‍ ഇന്നും പിതൃസ്ഥാനമുള്ള ഗുരുനാഥന്‍; കമല്‍ഹാസന്‍
1 min readതന്റെ ഗുരുനാഥനായി ഉലകനായകന്‍ കമല്‍ മനസില്‍ ആരാധിക്കുന്ന ഒരാളുണ്ട്. സംവിധായകന്‍ കെ. ബാലചന്ദറാണ് അത്. അദ്ദേഹം സംവിധാനം ചെയ്ത അപൂര്‍വ രാഗങ്ങള്‍ എന്ന ചിത്രത്തിലാണ് കമല്‍ ആദ്യമായി നായകനായി അഭിനയിച്ചത്. ഒമ്പതാം ചരമവാര്‍ഷികദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ചിരിക്കുകയാണ് കമല്‍. 2014 ഡിസംബര്‍ 23നായിരുന്നു കെ. ബാലചന്ദര്‍ അന്തരിച്ചത്. മനസില്‍ പിതൃസ്ഥാനമുള്ള ഗുരുനാഥന്‍ എന്നാണ് എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ കമല്‍ ഹാസന്‍ കെ. ബാലചന്ദറിനെ വിശേഷിപ്പിച്ചത്. നിരവധി താരങ്ങളെ വെള്ളിത്തിരയിലേക്ക് കൊണ്ടുവന്ന നടനും സംവിധായകനുമാണ് സിക്കാറാം കെ ബാലചന്ദര്‍. അവിശ്വസനീയമായ സിനിമകള്‍ ചെയ്ത പ്രതിഭയായിരുന്നു അദ്ദേഹം. സ്വതസിദ്ധമായ ശൈലിയില്‍ എപ്പോഴും സിനിമകള്‍ സമ്മാനിച്ച സംവിധായകന്‍. മനസില്‍ പിതൃസ്ഥാനമുള്ള ഗുരുനാഥനെ അദ്ദേഹത്തിന്റെ ഓര്‍മദിനത്തില്‍ അനുസ്മരിക്കുന്നു. കമല്‍ ഹാസന്‍ കുറിച്ചു. ഇയക്കുണര്‍ സിഗരം എന്നായിരുന്നു തമിഴ് സിനിമാലോകം ബാലചന്ദറിനെ വിശേഷിപ്പിച്ചിരുന്നത്.