കര്‍ണാടകയില്‍ ജെഡിഎസ്-കോണ്‍ഗ്രസ്-എസ്ഡിപിഐ സഖ്യം

1 min read

കോണ്‍ഗ്രസ് മുസ്ലിം സംവരണം പുനഃസ്ഥാപിക്കും, ബജ്രംഗ്ദളിനെ നിരോധിക്കും. പകരംകോണ്‍ഗ്രസിനുവേണ്ടി പ്രചാരണത്തിനിറങ്ങും എസ്ഡിപിഐ

കര്‍ണാടക തെരഞ്ഞെടുപ്പില്‍കോണ്‍ഗ്രസിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് എസ്ഡിപിഐ. ബിജെപിയെതോല്‍പ്പിക്കുന്നതിനുവേണ്ടിയാണ്‌കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്നതെന്ന് എസ്ഡിപിഐദേശീയ ജനല്‍ സെക്രട്ടറി ഇത്യാസ് തുംബെ പറഞ്ഞു. വീടുകള്‍തോറും കയറിയിറങ്ങികോണ്‍ഗ്രസിനും ജെഡിഎസിനുംവേണ്ടി പ്രചാരണം നടത്താന്‍ പ്രവര്‍ത്തകരോട് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. 100 സീറ്റുകളില്‍ മത്സരിക്കുമെന്ന് എസ്ഡിപിഐ പ്രഖ്യാപിച്ചിരുന്നെങ്കിലും 16 സീറ്റുകളിലേ അവര്‍ ഇക്കുറി മത്സരിക്കുന്നുള്ളൂ.കോണ്‍ഗ്രസിനെ സഹായിക്കുന്നതിനുവേണ്ടിയാണിത്.

നിരോധിത ഭീകര സംഘടനയായപോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആശയങ്ങളും പ്രവര്‍ത്തനരീതികളുമാണ് എസ്ഡിപിഐയും പിന്തുടരുന്നത്. എസ്ഡിപിഐയെ നിരോധിക്കണമെന്ന ആവശ്യം പലകോണുകളില്‍ നിന്നും പല തവണ ഉയര്‍ന്നു വന്നതുമാണ്.
കര്‍ണാടക ഭരണത്തില്‍ തിരിച്ചെത്താന്‍ സര്‍വസന്നാഹങ്ങളും പ്രയോഗിക്കുകയാണ്‌കോണ്‍ഗ്രസ്. അതിനുവേണ്ടി ആരുമായും കൂട്ടുകൂടാന്‍ അവര്‍ തയ്യാറാണ്. തീവ്രവാദ ബന്ധം ആരോപിക്കപ്പെടുന്ന സംഘടനകളുമായിപ്പോലുംചേരാന്‍കോണ്‍ഗ്രസിന് യാതൊരു മടിയുമില്ല. മുസ്ലീംവോട്ടുകള്‍ ഒന്നടങ്കം തങ്ങളുടെ പെട്ടിയിലാക്കാന്‍ കൊണ്ടു പിടിച്ച് ശ്രമിക്കുകയാണവര്‍. അതിന്റെ ആദ്യപടിയായാണ് അധികാരത്തിലെത്തിയാല്‍ മുസ്ലിം സംവരണം പുനഃസ്ഥാപിക്കുമെന്നുള്ള പ്രഖ്യാപനം. പക്ഷേ, തീവ്ര ഇസ്ലാമിസ്റ്റുകള്‍ അതുകൊണ്ടു മാത്രം തൃപ്തിയാകില്ലെന്ന്‌കോണ്‍ഗ്രസിനറിയാം. ഇതോടെ അടുത്ത പ്രഖ്യാപനം വന്നു ബജ്രംഗ്ദളിനെ നിരോധിക്കും. ഇത്തരം പ്രീണന രാഷ്ട്രീയം തന്നെയാണ് എല്ലാ സംസ്ഥാനങ്ങളിലും കാലങ്ങളായികോണ്‍ഗ്രസ് പിന്തുടര്‍ന്നു വന്നിരുന്നത്.

കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങള്‍ക്ക് പ്രത്യുപകാരമായാണ് വീടുകള്‍തോറും കയറിയിറങ്ങികോണ്‍ഗ്രസിന്‌വോട്ടുതേടുമെന്ന് എസ്ഡിപിഐ പ്രഖ്യാപിച്ചത്.കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മാത്രമേ തങ്ങളുടെ അജണ്ടകള്‍ നടപ്പാക്കാന്‍ കഴിയൂ എന്നവര്‍ക്കറിയാം. ഒരു പാലമിട്ടാല്‍ അങ്ങോട്ടുമിങ്ങോട്ടുംവേണമല്ലോ.

Related posts:

Leave a Reply

Your email address will not be published.