ജയറാമിന് മറക്കാനാവാത്ത നടി

1 min read

മറക്കാനാവാത്ത ഒരേയൊരു നടിയാരെന്ന് വെളിപ്പെടുത്തി ജയറാം

മിമിക്രി രംഗത്തു നിന്നും സിനിമയിലെത്തിയ താരങ്ങളില്‍ പ്രമുഖനാണ് ജയറാം. ഇന്നും അവസരം കിട്ടുമ്പോഴെല്ലാം അദ്ദേഹം മിമിക്രി അവതരിപ്പിക്കാറുണ്ട്. മിമിക്രി മാത്രമല്ല ജയറാമിന്റെ ആനക്കമ്പവും ചെണ്ടമേളവുമെല്ലാം പ്രശസ്തമാണ്. പത്മരാജന്റെ അപരന്‍ എന്ന ചിത്രത്തിലൂടെയാണ് ജയറാം സിനിമയിലെത്തുന്നത്. തുടക്കകാലത്തു തന്നെ മുന്‍ നിര സംവിധായകര്‍ ജയറാമിനെ തേടിയെത്തി. ഉര്‍വശി, ശോഭന, പാര്‍വതി തുടങ്ങിയ നടിമാരൊക്കെ അദ്ദേഹത്തിന്റെ നായികമാരായിട്ടുണ്ട്.

ഇപ്പോഴിതാ തനിക്ക് മറക്കാനാവാത്ത നടിയാരാണെന്ന് വെളിപ്പെടുത്തുന്നു ജയറാം. അഭിനയിച്ച സിനിമകളില്‍ ഓര്‍ത്തിരിക്കാവുന്ന പടങ്ങള്‍ ഒരു പാടുണ്ട്. എന്നാല്‍ മറക്കാന്‍ കഴിയാത്ത ഒരു നായികയേ തനിക്കുള്ളൂ. ആ നായികയാണ് ഇപ്പോള്‍ തന്റെ വീട്ടിലുള്ളതെന്ന് പറയുന്നു ജയറാം.

പ്രണയ വിവാഹമായിരുന്നു പാര്‍വതിയുടേതും ജയറാമിന്റേതും. വിവാഹത്തോടെ സിനിമയില്‍ നിന്നും പിന്‍വാങ്ങിയ പാര്‍വതി പൂര്‍ണ്ണമായും കൂടുംബിനിയായി മാറി. മകന്‍ കാളിദാസും അറിയപ്പെടുന്ന നടനാണ്. കാളിദാസിന്റെയും സഹോദരി മാളവികയുടെയും വിവാഹ നിശ്ചയ ചടങ്ങുകള്‍ ഏറെ വൈറലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഈ താര കുടുംബം.

കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്നു ജയറാം. ജയറാം അഭിനയിച്ച കുടുംബ ചിത്രങ്ങളെല്ലാം ഇരുകയ്യും നീട്ടിയാണ് മലയാളം സ്വീകരിച്ചത്. കുറച്ചു കാലമായി മലയാള സിനിമകളില്‍ നിന്ന് ബ്രേക്കെടുത്തിരിക്കുകയായിരുന്നു ജയറാം.. അതേ സമയം തമിഴില്‍ കൈനിറയെ  ചിത്രങ്ങളും …

ഇപ്പോഴിതാ അബ്രഹാം ഓസ്ലര്‍ എന്ന ചിത്രത്തിലുടെ വലിയൊരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് നടന്‍.. ചിത്രത്തിലെ പോലീസ് ഓഫീസറുടെ വേഷം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. കാമിയോ റോളിലെത്തിയ മമ്മൂട്ടിയും ഒട്ടേറെ കയ്യടി നേടുന്നു. ജയറാമിന്റെ മലയാളത്തിലേക്കുള്ള തിരിച്ചു വരവാണ് അബ്രഹാം ഓസ്ലര്‍ എന്ന് ആരാധകരും വിധിയെഴുതുന്നു.

Related posts:

Leave a Reply

Your email address will not be published.