വിഐപി സുരക്ഷയ്ക്ക് പുതിയ തസ്തിക; ചുമതല ജയദേവ് ഐപിഎസിന്
1 min read
തിരുവനന്തപുരം : സംസ്ഥാനത്ത് വിഐപി സുരക്ഷയ്ക്കായി ഡെപ്യൂട്ടി കമ്മീഷണറുടെ തസ്തിക സൃഷ്ടിച്ചു. എഐജി തസ്തികയ്ക്കു തുല്യമായ എക്സ് കേഡർ തസ്തികയാണിത്. പൊലീസ് ആസ്ഥാനത്തെ ആംഡ് പൊലീസ് ബറ്റാലിയൻ കമാൻഡന്റ് ജയദേവ് ഐപിഎസിനെ വിഐപി സുരക്ഷയ്ക്കുള്ള ഡെപ്യൂട്ടി കമ്മീഷണറായി നിയമിച്ചു. നിലവിലെ ചുമതലകളിൽ അദ്ദേഹം തുടരും.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരായി പ്രതിഷേധങ്ങൾ ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് വിഐപി സുരക്ഷയുടെ ഏകോപനത്തിനായി പുതിയ തസ്തിക സൃഷ്ടിച്ചത്. ഇന്റലിജൻസ് മേധാവിയുടെ നിയന്ത്രണത്തിലായിരിക്കും വിഐപി സുരക്ഷ. സിവിൽ സപ്ലൈസ്‌കോർപ്പറേഷൻ എംഡി സഞ്ജീവ് കുമാർ പട്‌ജോഷിയെകോസ്റ്റൽ പൊലീസ് എഡിജിപിയായും ഐജി ഗോഗുലത്ത് ലക്ഷ്മണിനെ ട്രെയിനിങ് ഐജിയായും നിയമിച്ചു. പുരാവസ്തു തട്ടിപ്പുകാരൻ ജോൺസൺ മാവുങ്കലുമായി ബന്ധമുള്ളതിന്റെ പേരിൽ സസ്‌പെൻഷനിലായിരുന്നു ഗോഗുലത്ത് ലക്ഷ്മണൻ.