മാളവികയുടെ വിവാഹനിശ്ചയത്തിനിടയിലെ ജയറാം മൊമന്റ്‌സ്

1 min read

മാളവിക ജയറാമിന്റെ വിവാഹനിശ്ചയ ചടങ്ങില്‍ നിന്നുള്ള മനോഹര വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍. വിവാഹനിശ്ചയത്തിനായി അണിഞ്ഞൊരുങ്ങിയ മാളവികയെ കാണുന്ന ജയറാമിന്റെ സന്തോഷം വിഡിയോയില്‍ കാണാം. ചടങ്ങില്‍ ജയറാം പങ്കുവച്ച വാക്കുകളിങ്ങനെ, ഈ ചടങ്ങുകള്‍ എത്രയോ ദിവസങ്ങളും മാസങ്ങളും മുന്‍പേ പ്ലാന്‍ ചെയ്തതാണ്.  മനസ്സില്‍ ഒരു സ്വപ്നം പോലെ കൊണ്ട് നടക്കുന്നതാണ്. പ്രത്യേകിച്ച് ചക്കിയുടെ നിശ്ചയം എന്ന് പറയുന്നത് എന്റെയും അശ്വതിയുടെയും എത്രയോ വര്‍ഷത്തെ സ്വപ്നമാണ്. പറയുന്നതിനിടയില്‍ ജയറാമിന്റെ വാക്കുകള്‍ ഇടറുന്നതും കരയുന്നതും ആരാധകരെയും നൊമ്പരത്തിലാക്കുന്നു. കൂടെ കാളിദാസന് കുട്ടിക്കാലത്ത് പറഞ്ഞുകൊടുത്ത കഥകളെപ്പറ്റിയും ജയറാം സംസാരിക്കുന്നുണ്ട്. കൂര്‍ഗില്‍ വച്ചു നടന്ന ചടങ്ങില്‍ മാളവികയുടെയും നവ്‌നീതിന്റെയും കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. അപര്‍ണ ബാലമുരളി നേതൃത്വം നല്‍കുന്ന എലീസ്യന്‍ ഡ്രീംസ്‌കേപ്പ്‌സ് എന്ന ഇവന്റ് പ്ലാനിങ് കമ്പനിയാണ് കാളിദാസിന്റെയും മാളവികയുടെയും വിവാഹ നിശ്ചയ ചടങ്ങുകള്‍ക്ക് ചുക്കാന്‍ പിടിച്ചത്.

Related posts:

Leave a Reply

Your email address will not be published.