5 പെൺകുട്ടികൾക്കൊപ്പം ഡാൻസ് കളിക്കുന്ന സീനുള്ളതുകൊണ്ട് ആ റോൾ ജയറാം ചോദിച്ചു വാങ്ങി
1 min readസമ്മർ ഇൻ ബത് ലഹേം എന്ന സിനിമയിലെ റോൾ താൻ ചോദിച്ചു വാങ്ങിയതാണ് എന്ന് നടൻ ജയറാം… റഡ് എഫ് എമ്മിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സമ്മർ ഇൻ ബത് ലഹോം ആദ്യം തമിഴിൽ ചെയ്യാനായിരുന്നു പ്ലാൻ. സുരേഷ് ഗോപിയുടെ റോൾ പ്രഭുവിനായിരുന്നു.. പക്ഷേ ചില സാങ്കേതിക കാരണങ്ങളാൽ ഷൂട്ടിംഗ് നടന്നില്ല. അപ്പോൾ സിബി മലയിലാണ് പറഞ്ഞത് ഇതേ സിനിമ മലയാളത്തിൽ ചെയ്താലോ എന്ന്. പ്രൊഡ്യൂസ് ചെയ്യാൻ സിയാദ് കോക്കർ തയ്യാറായി. സുരേഷ് ഗോപിയുടെ വേഷം ജയറാമും ജയറാം ചെയ്ത വേഷം ബിജു മേനോനും ചെയ്യട്ടെ എന്നായിരുന്നു സിബി മലയിൽ പറഞ്ഞത്.
അത് പറ്റില്ലെന്ന് ജയറാം. രവിശങ്കറിന്റെ റോൾ എനിക്കു തന്നെ വേണമെന്ന് ജയറാം പറഞ്ഞു. തട്ടിപ്പും പറ്റിക്കലുമൊക്കെയായി നടക്കുന്ന കഥാപാത്രമാണ്. മാത്രമല്ല, അഞ്ച് പെൺകുട്ടികളുടെ കൂടെ ഡാൻസ് കളിക്കുന്ന ഒരു പാട്ടും സിനിമയിലുണ്ട്. അതുകൊണ്ട് ആ റോൾ എനിക്കു തന്നെ വേണമെന്ന് വാശി പിടിച്ചു എന്നാണ് ജയറാം പറയുന്നത്. കൺഫ്യൂഷൻ തീർക്കേണമേ എന്ന പാട്ടായിരുന്നു അത്.