വിവാദത്തെ തുടർന്ന് പേരു മാറ്റിയ അയ്യർ ദ ഗ്രേറ്റ്
1 min readമലയാറ്റൂർ രാമകൃഷ്ണന്റെ തിരക്കഥയിൽ ഭദ്രൻ സംവിധാനം ചെയ്ത സിനിമയാണ് അയ്യർ ദ ഗ്രേറ്റ്.. 1990 ലാണ് സിനിമ പുറത്തിറങ്ങിയത്.. സൂര്യനാരായണ അയ്യർ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത് മമ്മൂട്ടിയാണ്… ഈ കഥാപാത്രത്തിന് ഭാവി പ്രവചിക്കാനുള്ള കഴിവ് കിട്ടുന്നതായിരുന്നു കഥ. ചിത്രത്തിന് അയ്യർ ദ ഗ്രേറ്റ് എന്ന് പേരിട്ടത് ഇതുകൊണ്ടാണ്… സിനിമയുടെ മലയാളം വേർഷൻ കുഴപ്പമില്ലാതെ ഓടി.. എന്നാൽ ചിത്രം തമിഴിൽ ഡബ്ബ് ചെയ്ത് പുറത്തിറക്കിയപ്പോൾ സ്ഥിതി മാറി.. അയ്യർ ജാതിയെ മഹത്വവത്ക്കരിക്കുന്നതാണ് പേര് എന്ന ആരോപണവുമായി ചില സമുദായ സംഘടനകൾ രംഗത്തെത്തി.. ചെന്നൈയിൽ സിനിമയുടെ പോസ്റ്ററുകൾ കീറി.. തുടർന്ന് തമിഴ് വേർഷനിൽ ചിത്രത്തിന്റെ പേര് ഭഗവാൻ എന്നാക്കി. ചിത്രം തമിഴ്നാട്ടിൽ സൂപ്പർ ഹിറ്റായിരുന്നു…
ReplyForward |