മലയാളത്തിന്റെ മണിമുത്ത് വിടപറഞ്ഞിട്ട് എട്ട് വര്‍ഷം !

1 min read

മലയാളികളുടെ മണിമുത്ത്.. കലാഭവന്‍ മണി….അഭിനേതാവ് എന്നതിലുപരിയായി മിമിക്രി കാണിച്ചും ഓട്ടോ ഓടിച്ചും നാടന്‍പാട്ടുകള്‍ പാടിയും ജീവിച്ച ഒരാള്‍. അക്ഷരം എന്ന സിനിമയില്‍ നിയോഗം പോലെ ഓട്ടോഡ്രൈവറായി മുഖം കാണിച്ച അയാള്‍ പിന്നീട് സല്ലാപം എന്ന ചിത്രത്തിലെ രാജപ്പന്‍ എന്ന കഥാപാത്രത്തിലൂടെ അഭിനയ യാത്ര കുറിക്കുന്നു. തുടര്‍ന്ന് അമ്പതോളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ച് രണ്ടു പതിറ്റാണ്ടു കൊണ്ട് മലയാള ചലചിത്രശാഖയില്‍ കലാഭവന്‍മണി മണിപ്രവാളം തീര്‍ക്കുന്നു. കണ്ണീരും തമാശയും പ്രേമവുമെല്ലാം നിറഞ്ഞ അദ്ദേഹത്തിന്റെ നാടന്‍പാട്ടുകള്‍ കേരളക്കര മുഴുവന്‍ ഏറ്റുപാടിക്കൊണ്ടേയിരുന്നു. അകാലത്തില്‍ മറഞ്ഞുപോയ ഈ കലാകാരന്റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ പ്രാര്‍ത്ഥനാ പുഷ്പങ്ങളോടെ ഓര്‍മ്മകളുടെ ഒരു കൈത്തിരി കൊളുത്തിവയ്ക്കുന്നു.

Related posts:

Leave a Reply

Your email address will not be published.