എം.വി.ഗോവിന്ദന്‍-ഇ.പി.ജയരാജന്‍ അടി തുടങ്ങി

1 min read

സംസ്ഥാന സെക്രട്ടറിയാവാന്‍ മോഹിച്ച ഇ.പി.ജയരാജനും സെകട്ടറിയായ എം.വി.ഗോവിന്ദനും തമ്മിലുള്ള അനിഷ്ടം മറനീക്കി പുറത്തു വരുന്നു.
രണ്ടു പേരും വിടുവായത്തത്തിലൂടെ വിവാദങ്ങളുണ്ടാക്കുന്നവര്‍ എന്നുമുള്ള പ്രത്യേകതയുമുണ്ട്. ഏകീകൃത സിവില്‍ കോഡിനെതിരെയുള്ള സെമിനാറാണ് തര്‍ക്കത്തിന് ഇപ്പോള്‍ തിരി കൊളുത്തിയത്. വെള്ളിയാഴ്ച നടന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കാതിരുന്ന ഇ.പി സെമിനാറിലെത്തില്ലെന്ന് തീരുമാനിച്ചതോടെയാണ് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പരസ്യമായി തന്റെ അതൃപ്തി പ്രകടിപ്പിച്ചത്. സി.പി.എമ്മില്‍ വിഭാഗീയതയും ഗ്രൂപു വഴക്കും ഒക്കെ നേരത്തെയുമുണ്ടായിരുന്നെങ്കിലും പരസ്യ പ്രതികരണങ്ങള്‍ അപൂര്‍വ ഘട്ടങ്ങളിലെ ഉണ്ടാവാറുള്ളൂ.

ഇ.എം.എസ്-എം.വി. രാഘവന്‍ തര്‍ക്കം വന്നപ്പോഴും പിണറായി-വി.എസ് തര്‍ക്കം വന്നപ്പോഴും ഇതേ പോലെ പൊട്ടലും ചീറ്റലും പുറത്തെത്തിയിരുന്നു.
ഇപ്പോള്‍ പാര്‍ട്ടി സെകട്ടറിയായ എം.വി.ഗോവിന്ദന് ഇതുവരെ തന്റെ പ്രാമാണികത തെളിയിക്കാനായിട്ടില്ല. അതുവരെ ഇ.പി.ജയരാജനെപ്പോലുള്ളവര്‍ പ്രതികരിച്ച് കൊണ്ടിരിക്കും. മൈക്കിലുടെ തന്റെ അതൃപ്തി പ്രകടിപ്പിക്കുന്നതിന് പകരം അത് ഇ.പിയെ കാണിച്ചു കൊടക്കുകയാണ് വേണ്ടത്. ഇല്ലെങ്കില്‍ അപ്പം ഗോവിന്ദന്‍ എന്ന ഹാസ്യ കഥാപാത്രത്തിന്റെ നിലവാരത്തില്‍ നിന്ന് എം.വി.ഗോവിന്ദന് ഉയരാന്‍ കഴിയില്ല.

Related posts:

Leave a Reply

Your email address will not be published.