നിറം വര്‍ധിപ്പിക്കാന്‍ ചെയ്ത ചികിത്സ, പണിപാളിയോ?

1 min read

ഇത് അന്ന് കണ്ട അനുശ്രീയാണോ, നടിയെക്കുറിച്ച് കോസ്‌മെറ്റോളജിസ്റ്റ് പറയുന്നത്

ചുരുങ്ങിയ കാലം കൊണ്ട് മലയാളി സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ പ്രിയം നേടിയെടുത്ത നടിയാണ് അനുശ്രീ. 2012 ല്‍ റിലീസായ ലാല്‍ജോസ് സംവിധാനം ചെയ്ത ഡയ്മണ്ട് നെക്ലേസിലെ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രം അവതരിപ്പിച്ച് കൊണ്ടാണ് അനുശ്രീ മലയാള സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ചന്ദ്രേട്ടന്‍ എവിടയാ, മഹേഷിന്റെ പ്രതികാരം എന്നി സിനിമകളിലൂടെ മലയാളത്തിലെ മുന്‍നിര നായികയിലേക്ക് ഉയര്‍ന്നു.

റിയാലിറ്റി ഷോയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരം. ഇതിഹാസയിലെ വേഷമായിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ടത്.. ഒരു മന്ത്രമോതിരത്തിന്റെ പേരില്‍ രൂപം മാറുന്ന കഥാപാത്രമായിട്ടായിരുന്നു അനുശ്രീ ഇതില്‍ അവതരിപ്പിച്ചിരുന്നത്. ആക്ഷന്‍ സീക്വന്‍സുകള്‍ ഉള്‍പ്പെട്ട ചിത്രത്തില്‍ അനുശ്രീയുടേയും ഷൈന്‍ ടോം ചാക്കോയുടേയും വേഷം കൈയടി നേടിയിരുന്നു.

സിനിമക്ക് ഉപരിയായി രാഷ്ട്രീയ നിലപാടുകള്‍ തുറന്ന് പറഞ്ഞും അനുശ്രീ ശ്രദ്ധേയായിരുന്നു. തന്റെ സംഘപരിവാര്‍ അനുകൂല നിലപാട് അനുശ്രീ പലപ്പോഴായി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴും അനുശ്രീയുടെ വിവാഹം സംബന്ധിച്ച് പല ഗോസിപ്പുകളും ഉയര്‍ന്ന് വന്നിട്ടുണ്ട്. നടി പ്രമുഖ നടനുമായി പ്രണയത്തിലാണ് എന്ന് വരെ വാര്‍ത്തകള്‍ വന്നിരുന്നു.
അടുത്ത കാലത്തായി സിനിമാ രംഗത്ത് പഴയത് പോലെ അനുശ്രീയെ കാണാറില്ല. മികച്ച കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന് അനുശ്രീ പറയുന്നു.

നെക്സ്റ്റ് ഡോര്‍ ഗേള്‍ ഇമേജിലാണ് അനുശ്രീ പ്രേക്ഷക പ്രീതി നേടിയത്. അതേസമയം നാട്ടിന്‍ പുറത്തെ കഥാപാത്രമായി മാത്രം ടൈപ് കാസ്റ്റ് ചെയ്യപ്പെടാതിരിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങളും അനുശ്രീ നടത്തിയിട്ടുണ്ട്. തനിക്കിപ്പോള്‍ വന്ന മേക്കോവറും ഇതിന്റെ ഭാഗമാണെന്ന് ഒരു അഭിമുഖത്തില്‍ അനുശ്രീ തുറന്ന് പറയുകയുമുണ്ടായി. അനുശ്രീയുടെ ലുക്കില്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ വന്ന മാറ്റം ചെറുതല്ല. നടി മുമ്പത്തേക്കാളും സുന്ദരിയായെന്നും ഫാഷനിലും മേക്കപ്പിലുമെല്ലാം ശ്രദ്ധ നല്‍കുന്നെന്നും സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ വരാറുണ്ട്.

അനുശ്രീയെക്കുറിച്ച് ഒരു കോസ്‌മെറ്റോളജിസ്റ്റ് പങ്കുവെച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ശിഖ സംഘവി എന്ന കോസ്‌മെറ്റോളജിസ്റ്റാണ് അനുശ്രീയുടെ ട്രാന്‍സ്‌ഫോര്‍മേഷന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. അനുശ്രീ പ്ലാസ്റ്റിക് സര്‍ജറികളൊന്നും ചെയ്തതായി തോന്നുന്നില്ല, സ്‌കിന്‍ കെയര്‍, ഗ്രൂമിംഗ് തുടങ്ങിയവയയാണ് ഈ ട്രാന്‍സ്‌ഫോര്‍മേഷന് പ്രധാന കാരണമെന്നും ഇവര്‍ വീഡിയോയ്‌ക്കൊപ്പം കുറിച്ചു. പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വന്നത്.

അനുശ്രീ വെളുക്കാന്‍ വേണ്ടി ഗ്ലൂട്ടത്തയോണ്‍ കുത്തിവെപ്പ് നടത്തിയിട്ടുണ്ടെന്നാണ് ഭൂരിഭാഗം കമന്റുകളും. അതിന് സാധ്യതയുണ്ടെന്ന് കോസ്‌മെറ്റോളജിസ്റ്റും സമ്മതിക്കുന്നുണ്ട്. നടി ഗ്ലൂട്ടോത്തോണിലൂടെയാണ് നിറ വര്‍ധിപ്പിച്ചതെന്ന് ചിലര്‍ ഉറപ്പിച്ച് പറയുന്നു. അനുശ്രീയുടെ സ്‌കൂള്‍ ബാച്ച്‌മേറ്റുകള്‍ വരെ വീഡിയോക്ക് താഴെ കമന്റുകളുമായെത്തിയിട്ടുണ്ട്. ഇവര്‍ സ്‌കൂളില്‍ എന്റെ ബാച്ച്‌മേറ്റായിരുന്നു. ന്യൂട്രല്‍ സ്‌കിന്‍ ടോണുള്ള പെണ്‍കുട്ടിയായിരുന്നു. വെളുത്ത നിറം ലഭിക്കാന്‍ അതിന് വേണ്ടിയുള്ള ഭക്ഷണമോ സപ്ലിമെന്റുകളോ എടുക്കുന്നുണ്ടാകാം, എന്നാണ് ഒരാളുടെ കമന്റ്.

അനുശ്രീയുടെ കവളിലുള്‍പ്പെടെ മാറ്റം വന്നിട്ടുണ്ടെന്ന് ചിലര്‍ കമന്റ് ചെയ്തു. നേരത്തെ ബോളിവുഡിലായിരുന്നു കോസ്‌മെറ്റിത് സര്‍ജറികള്‍ കൂടുതലെങ്കില്‍ ഇന്ന് മോളിവുഡിലും ഈ ട്രെന്‍ഡുണ്ട്. നടി മഹിമ, സംയുക്ത, ഹണി റോസ് തുടങ്ങിയ നടിമാര്‍ക്ക് മുഖത്ത് മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് കമന്റുകള്‍ വരാറുണ്ട്. നടിമാരാരും ഇതേക്കുറിച്ച് പ്രതികരിക്കാറില്ല. തെന്നിന്ത്യയില്‍ കോസ്‌മെറ്റിക് സര്‍ജറികളിലൂടെ മുഖത്ത് വലിയ മാറ്റം വരുത്തിയ നടി നയന്‍താരയാണ്.

ആദ്യ സിനിമ മനസിനക്കരെയിലെ നയന്‍താരയും ഇന്നത്തെ നയന്‍താരയുടെ മുഖവും തമ്മിലുള്ള വ്യത്യാസം ഏവരെയും അമ്പരപ്പിക്കും. നായിക നടിമാരെ പോലെ നടന്‍മാരും കോസ്‌മെറ്റിക് സര്‍!ജറികളില്‍ പിന്നിലല്ല. മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാന് വന്ന മാറ്റമാണ് ഏവരും ചൂണ്ടിക്കാട്ടാറുള്ളത്. ദുല്‍ഖറിന്റെ മുഖത്ത് അടിമുടി മാറ്റം സംഭവിച്ചിട്ടുണ്ട്.
നടനും ഇതേക്കുറിച്ച് തുറന്ന് സംസാരിച്ചിട്ടില്ല. തെന്നിന്ത്യന്‍ താരങ്ങളില്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞത് നടി ശ്രുതി ഹാസനാണ്. സോഷ്യല്‍ മീഡ!ിയ സജീവമായ കാലത്ത് താരങ്ങളുടെ കോസ്‌മെറ്റി ക് സര്‍ജറികള്‍ മുമ്പത്തേക്കാളധികം ചര്‍ച്ചയാകുന്നുണ്ട്.

ReplyForwardAdd reaction

Related posts:

Leave a Reply

Your email address will not be published.