ഷാരൂഖ് സെയ്ഫി പുതിയ ഭീകര സംഘടനയുടെ ആളോ?
1 min readകേരളപൊലീസ് നടപടികള്‍ വൈകിപ്പിക്കുന്നുവോ, തെളിവ് നശിപ്പിക്കാന്‍ സമയം കിട്ടും
എലത്തൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ പെട്രോളൊഴിച്ച് തീയിട്ട ദില്ലി ഷഹീന് ബാഗ് സ്വദേശി ഷാരൂഖ് സെയ്ഫി ഏതോ പുതിയ മുസ്ലിം ഭീകര സംഘടനയുടെ ആളാണോ. അതോ നിലവിലെ ഭീകര സംഘടനകളുടെ അംഗമോ. അവന് ശുദ്ധ പാവമാണ്, നല്ലകുട്ടിയാണ് തുടങ്ങിയ പ്രചാരണങ്ങളും നിഗമനങ്ങളും അവസാനിപ്പിച്ച് കുഴപ്പക്കാരന്‍ തന്നെയാണെന്ന് യാഥാര്ഥ്യത്തിലേക്കെത്തുമ്പോഴാണ് ഏത് സംഘടനയുടെ ആളാണെന്ന ചോദ്യത്തിലേക്ക് നീങ്ങുന്നത്.
ലോകത്ത് ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങുന്ന പല മുസ്ലിം ഭീകര സംഘടനകളുണ്ട്. ഇന്ത്യയില്‍ ഭീകരവാദം നേരത്തെ സജീവമായ കാശ്മീരില്‍ തന്നെ പല പേരുകളിലാണ് ഈ സംഘടനകള്‍ അറിയപ്പെട്ടിരുന്നത്. ഇതുവരെ അറിയപ്പെടാത്ത തീവ്രവാദ സംഘടനകളോ മറ്റോ ആണോ എലത്തൂര്‍ സ്ഫോടനത്തിന് പിന്നിലെന്നാണ് ഇപ്പോള്‍ ഏജന്‍സികള്‍ അന്വേഷണ വിധേയമാക്കുന്നത്. കേരളത്തിന്റെ മണ്ണില്‍ ഇവര്‍ക്ക് സഹായം കിട്ടിയെന്നുറപ്പാണ്. അപ്പോള്‍ രാജ്യവ്യാപകമായ നെറ്റ് വര്‍ക്കുള്ള സംഘടനയാണിതെന്ന കാര്യവും ബലപ്പെടുന്നുണ്ട്.
തീവ്രവാദികള്‍ക്കെതിരായ ശക്തമായ നിലപാടെടുക്കാന്‍ കേരളത്തിലെ ഉദ്യോഗസ്ഥര്‍ പലരും മടിക്കുകയാണ്. കേന്ദ്ര ഏജന്‍സികള്‍ കാര്യക്ഷമമായ പ്രവര്‍ത്തനം നടത്തിയിരുന്നില്ലെങ്കില്‍ ഷാരൂഖിനെ പിടിക്കാന്‍ കഴിയുമായിരുന്നില്ല. ഷാരൂഖിനെ കയ്യില്‍ കിട്ടിയിട്ടും വേണ്ട ജാഗ്രതയോടെ കേരള പൊലീസ് കൈകാര്യം ചെയ്തില്ലെന്നത് ഏവരും അംഗീകരിക്കുന്നുണ്ട്. ഒരു ശതമാനം മാത്രം പൊള്ളലേറ്റ ഷാരൂഖിനെ കസ്റ്റഡിയില്‍ കിട്ടുന്നതിന് പോലും തടസ്സവാദങ്ങള്‍ ഉന്നയിക്കപ്പെടുകയാണ്. ഈ സമയം കൊണ്ട് ഇയാള്‍ക്ക് പിന്നിലുള്ളവര്‍ക്ക് തെളിവുകളൊക്കെ മായ്ക്കാന്‍ അവസരം കിട്ടുകയാണ് ചെയ്യുക.
കേരളത്തിലെ തീവ്രവാദ അനുകൂല അന്തരീക്ഷമാണ് മിടുക്കന്മാരായ പൊലീസ് ഉദ്യോഗസ്ഥരെ പോലും തളര്‍ത്തിക്കളയുന്നത്. കേരളത്തിലും മറ്റ് സംസ്ഥാനങ്ങലും മുസ്ലീംഭീകര പ്രവര്‍ത്തനത്തിന് ഈടും പാവും നല്‍കിയത് മുന്‍ സിമിക്കാരാണ്. ഇവര്‍ പലരും മാനസാന്തരം വന്നവരെന്ന നിലയില്‍ ഭരണാധികാരത്തിലുമാണ്. ഇടതുമുന്നണിയാകട്ടെ യു.ഡി.എഫില്‍ നിന്ന് മുസ്ലിം വോട്ട് പിടിച്ചെടുക്കാന്‍ വേണ്ടി തീവ്രവാദികള്‍ക്ക് കുടപിടിക്കുന്നവര്‍ക്ക് ചെല്ലും ചെലവും നല്‍കുകയാണ്. കേരളത്തിലെ സമീപ കാലത്തെ ആദ്യ ഭീകരനായ അബ്ദുള്‍ നാസര്‍ മദനിക്കിന് വേണ്ടി പ്രവര്‍ത്തിച്ചവരാണ് ഇരുമുന്നണികളും. ഈ രാഷ്ട്രീയ കാലാവസ്ഥ നോക്കിയാണ് പോലീസ് ഉദ്യോഗസ്ഥര്‍ പെരുമാറുന്നതും.
ഇങ്ങനെയൊരു സമീപനം കൈക്കൊള്ളുമ്പോള്‍ അതിനനുസരിച്ചുള്ള ജാഗ്രതയേ പോലീസിനും കാണൂ. എലത്തുരിലെ ട്രെയിന്‍ തീവയ്പിന് ശേഷം അതേ ട്രെയിനില്‍ യാത്ര ചെയ്ത ഷാറൂഖ് രാത്രി 11.30 മുതല്‍ രണ്ടര മണിക്കൂറോളം കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞിട്ടും റെയില്‍വേ പോലീസിന്റെ ദൃഷ്ടിയില് പെട്ടിട്ടും അയാള്‍ രക്ഷപ്പെട്ടു എന്നത് പൊലീസിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ.്
കേരളത്തില്‍ ഭീകര പ്രവര്‍ത്തനം കാര്യമായി നടന്നിട്ടും കേരള പോലീസ് അറിഞ്ഞിരുന്നേയില്ല. അറിഞ്ഞാലും നടപടികള്‍ രാഷ്ട്രീയ പ്രത്യാഘാതം നോക്കിയും പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പാകത്തിലുമായിരിക്കും. ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം ഭീകരസംഘടനായ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് കേരളത്തില്‍ നിന്ന് റിക്രൂട്ട്മെന്റ് നടന്നിട്ടും നമ്മുടെ പൊലീസ് അറിഞ്ഞിരുന്നില്ല. സംസ്ഥാനത്തിന്റെ പലയിടത്തും ഭീകര പരിശീലന കേന്ദ്രങ്ങള്‍ നടന്നിട്ടും നമ്മളുടെ നടപടി നാമമാത്രമായിരുന്നു. കണ്ണൂര്‍ കനകമല, എറണാകുളത്ത് പനായിക്കുളം, കോട്ടയത്ത് വാഗമണ്‍ എന്നിവിടങ്ങളിലെല്ലാം ഭീകര പരിശീലന കേന്ദ്രങ്ങള്‍ നടന്നതാണ്. പൊലീസില്‍ തന്നെ ഭീകരര്ക്കനുകൂലമായ സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പൊലീസ് ആസ്ഥാനത്ത് തന്നെ സൈബര്‍ സെല്ലുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ വരികയും തത്കാലം നടപടിയെടുക്കുകയും ചെയ്യും. എന്നാല്‍ ഇവരെ പിന്നീട് തിരിച്ചെടുക്കുകയാണ് പതിവ്. ഭീകര സംഘടനകള്‍ വാട്സാപ്പ് ഹര്‍ത്താല്‍ നടത്തിയതും കേരളത്തില്‍. കേസിലകപ്പെടുകയും പിടിക്കപ്പെടുകയും ചെയ്യുന്ന പോപ്പുലര്‍ ഫ്രണ്ടുകാരെ സഹായിക്കാനും കേരള പോലീസില്‍ ആളുണ്ട്. ഇവര്‍ക്കെതിരെ ബഹുജനസമ്മര്‍ദ്ദം കാരണം നടപടിയെടുത്താലും പിന്നീട് തിരിച്ചെടുക്കും.
കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ് മുവ്വാറ്റുപുഴയില്‍ പ്രൊഫ്.ടി.ജെ.ജോസഫിന്റെ കൈ വെട്ടിമാറ്റിയത്. ഇങ്ങനെയൊരു സംഭവം കേരളത്തില്‍ നടക്കുമെന്നു ഒരാളും ഒരിക്കലും ചിന്തിച്ചിരിക്കില്ല. ഈ കേസിലെ പ്രതികളില്‍ മുഴുവന്‍പേരെയും ഇതുവരെ പിടിച്ചിട്ടില്ല.
എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ കൊന്ന മുസ്ലീം തീവ്രവാദികളില്‍ മുഴുവന്‍ പേരെയും പിടിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കേരളത്തിലെ തീവ്രവാദ സാന്നിദ്ധ്യത്തെക്കുറിച്ച കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ പലപ്പോഴും മുന്നറിയിപ്പ് നല്‍കിയിട്ടും കേരള പൊലീസ് ജാഗ്രത കാണിച്ചിട്ടില്ല.
ഇപ്പോള്‍ എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതിയും രക്ഷപ്പെടുമോ എന്ന ആശങ്കയാണുയര്ന്നിട്ടുള്ളത്. ഈ കേസില്‍ യു.എ.പി.എ ചുമത്തിയാല്‍ എന്‍.ഐ.എക്ക് കേസിലിടപെടാം. അല്ലെങ്കില്‍ ചോദ്യം ചെയ്യല്‍ പോലും നീളുകയും ഒടുവില്‍ മനോരോഗിയുടെ വിഭ്രാന്തിയായി ഈ സംഭവം മാറ്റപ്പെടകയും ചെയ്യും. ഇരവാദത്തിനും ലളിതവത്കരണത്തിനും മിടുക്കരായ ചില മാദ്ധ്യമങ്ങള്‍ ഇതിനനുസരിച്ചുളള കഥകള്‍ മെനഞ്ഞെടുക്കും. പിന്നെ പതുക്കെ ഈ സംഭവം വിസ്മൃതിയിലാവുകയും പ്രതികള്‍ രക്ഷപ്പെടുകയും ചെയ്യും. നമുക്ക് ഇനിയും സമാധാനപരമായി ജീവിക്കണമെങ്കില്‍ ഈ കേസിലുള്പ്പെട്ടവരെയെല്ലാം അഴികള്ക്കുള്ളിലാക്കുകയും അവരുടെ നെറ്റ് വര്‍ക്ക് തകര്‍ക്കുകയും ചെയ്യണം. അതിന് അധികൃതര്‍ എത്രത്തോളം തയ്യാറാണെന്നതാണ് നമ്മുടെ മുന്നിലുള്ള പ്രശ്നം.