ദിയ വിവാഹം കഴിക്കാന്‍ പോവുകയാണോ?
1 min readഒടുവില്‍ ഓസി അവളുടെ യഥാര്‍ത്ഥ സ്‌നേഹം കണ്ടെത്തി
നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളായ ദിയ കൃഷ്ണ ഇതുവരെ സിനിമയില്‍ ഒന്നും മുഖം കാണിച്ചിട്ടില്ലെങ്കിലും അഹാനയേയും ഇഷാനിയേയും ഹന്‍സികയേയുംകാള്‍ ആരാധകര്‍ ഏറെയുള്ളത് ദിയയ്ക്കാണ്. തന്റെ ജീവിത വിശേഷങ്ങളും യാത്രാ വിശേഷങ്ങളുമെല്ലാം തന്നെ ദിയ ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. അതുകൊണ്ടുതന്നെ ദിയയുടെ പ്രണയവും ബ്രേക്കപ്പുമെല്ലാം സോഷ്യല്‍ മീഡിയില്‍ വലിയ രീതിയില്‍ ചര്‍ച്ചെയായിരുന്നു. ലോക്ക് ഡൗണ്‍ കാലത്താണ് ദിയ കൃഷ്ണ സോഷ്യല്‍മീഡിയയിലും യുട്യൂബിലും സജീവമായി തുടങ്ങിയത്. നിലവില്‍ ഓ ബൈ ഓസി എന്ന പേരില്‍ വസ്ത്രങ്ങളുടെയും ഫാന്‍സി ആഭരണങ്ങളുടെയും ഒരു ബിസിനസും ദിയ കൃഷ്ണയ്ക്കുണ്ട്.
ഇപ്പോഴിതാ ദിയ കൃഷ്ണയുടെ ഒരു പോസ്റ്റാണ് വൈറലാകുന്നത്. കയ്യില്‍ മോതിരം അണിഞ്ഞ് ഒരു പുരുഷന്റേത് എന്ന് തോന്നിക്കുന്ന കയ്യില്‍ തന്റെ കൈ ചേര്‍ത്ത് പിടിച്ച് നാണത്തോടെ നില്‍ക്കുന്ന ദിയ കൃഷ്ണയുടെ ചിത്രമാണത്. ഞാന്‍ യെസ് പറഞ്ഞു… എന്ന അടിക്കുറുപ്പോടെയാണ് ദിയ ചിത്രം പങ്കവച്ചിരിക്കുന്നത്.
എന്നാല്‍ ആരുടെ കൈകളിലാണ് താന്‍ പിടിച്ചിരിക്കുന്നതെന്നോ ആരുമായാണ് താന്‍ പ്രണയത്തിലായതെന്നോ ദിയ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ദിയയുടെ ആരാധകര്‍ ഊഹങ്ങള്‍ കമന്റായി കുറിച്ച് തുടങ്ങിയിട്ടുണ്ട്. ആ ഭാഗ്യവാന്‍ അശ്വിന്‍ അല്ലേ..?, ഒടുവില്‍ ഓസി അവളുടെ യഥാര്‍ത്ഥ സ്‌നേഹം കണ്ടെത്തി, ദിയ വിവാഹം കഴിക്കാന്‍ പോവുകയാണോ? എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
കമന്റുകളില്‍ ആരാധകര്‍ പറയുന്ന അശ്വിന്‍ ദിയയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്. ഇരുവരും തമ്മില്‍ വര്‍ഷങ്ങളായുള്ള പരിചയമുണ്ട്. മുമ്പൊരു പ്രണയം പരാജയമായതിന്റെ വിവരം മറച്ചുവെക്കാത്ത ആളാണ് ദിയ കൃഷ്ണ. അതില്‍ നിന്നും കരകയറുന്ന വേളയില്‍ അശ്വിനെ ദിയയുടെ ഒപ്പം കാണാന്‍ ആരംഭിച്ചപ്പോള്‍ മുതല്‍ ഊഹാപോഹങ്ങള്‍ ആരാധകര്‍ക്കിടയില്‍ ആരംഭിച്ചിരുന്നു.
അശ്വിനുമായി ഡേറ്റിങ്ങിലാണോ, വിവാഹനിശ്ചയം കഴിഞ്ഞോ തുടങ്ങിയ ചോദ്യങ്ങള്‍ തുടക്കം മുതല്‍ ആരാധകര്‍ ചോദിക്കുന്നുണ്ട്. പ്രണയമുണ്ടോ എന്ന ചോദ്യത്തിന് താന്‍ സോഷ്യല്‍ മീഡിയയില്‍ എങ്ങും അങ്ങനെ പറഞ്ഞിട്ടില്ലല്ലോ നല്ല പ്രണയം ഉണ്ടാകാന്‍ ആഗ്രഹിക്കുന്നയാളാണ് താന്‍ എന്നാല്‍ അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ലെന്നാണ് കുറച്ച് നാളുകള്‍ക്ക് മുമ്പ് ദിയ പറഞ്ഞത്.