ബാബുരാജ് ഒരു വില്ലനോ?

1 min read

ബാബു രാജ് ജീവിതത്തിലും വില്ലനോ? ഞെട്ടിക്കുന്ന രഹസ്യങ്ങള്‍ പുറത്ത്

സിനിമയിലെ സൂപ്പര്‍ വില്ലനും നായികയും ജീവിതത്തില്‍ ഒന്നിച്ചത് ആരാധകര്‍ക്ക് ഏറെ സന്തോഷമായിരുന്നു. ബാബു രാജിനെയും വാണി വിശ്വനാഥിനെയും സ്‌ക്രീനില്‍ കാണാന്‍ ഇഷ്ടപ്പെട്ടവര്‍ക്ക് സന്തോഷം നല്‍കികൊണ്ടായിരുന്നു ഇരുവരും ജീവിതത്തില്‍ ഒരുമിച്ചത്. വിവാഹശേഷം അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരുന്ന വാണി ഇപ്പോള്‍ അഭിനയത്തിലേക്ക് മടങ്ങി വരുകയും ചെയ്തിരുന്നു. ഒരു കാലത്ത് ആക്ഷന്‍ സിനിമകളിലൂടെ വില്ലന്‍ വേഷങ്ങള്‍ മാത്രം ചെയ്ത് തിളങ്ങി നിന്ന താരമാണ് ബാബുരാജ്. പിന്നീട് കോമഡിയിലേക്കും നായകവേഷത്തിലേക്കുമൊക്കെ ശക്തമായ തിരിച്ചു വരവ് ആണ് അദ്ദേഹം നടത്തിയത്. മലയാള സിനിമയില്‍ പോലീസ് വേഷങ്ങളില്‍ വാണിയോളം കയ്യടി നേടിയ ഒരു താരവും ഉണ്ടായിട്ടില്ല. ഇപ്പോഴിതാ ബാബുരാജിനെയും വാണിയെയും കുറിച്ച് ഒരു യുട്യൂബ് ചാനല്‍ പുറത്ത് വിട്ട വിഡിയോയും അതില്‍ അവതാരകന്‍ പറഞ്ഞ കാര്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്.

Baburaj with Vani Viswanath-Onlookers Media-1

ബാബുരാജിന് കോളേജില്‍ പഠിക്കുന്ന സമയത്ത് ഒരു കുത്ത് കേസ് ഉണ്ടായി. വളരെ വിദഗ്ദമായിട്ടായിരുന്നു ആ കേസില്‍ നിന്നും രക്ഷപെട്ടത്. കടുത്ത ശിക്ഷ കിട്ടേണ്ട കേസ് ആയിരുന്നു. ഒരു സിനിമ പിടിച്ചിട്ട് തിരികെ കൊടുക്കാം എന്ന വാക്കില്‍ ഒരു പാവത്തിന്റെ കയ്യില്‍ നിന്നും ബാബുരാജ് മൂന്നേകാല്‍ കോടി രൂപ വാങ്ങിച്ചു. പടം റിലീസ് ആയിട്ടും പണം തിരിച്ചു കൊടുത്തില്ല. അയാള്‍ ചോദിച്ചപ്പോള്‍ പടം പൊട്ടിപ്പോയി ഇനി എങ്ങനെ തിരിച്ചു തരും എന്ന് പറഞ്ഞിട്ട് ഗുണ്ടകളെ വിട്ടു ഭീഷണി പെടുത്തി. അയാള്‍ ആലത്തൂര്‍ ബാങ്ക് വഴിയാണ് ഈ മൂന്നേകാല്‍ കോടി രൂപ ട്രാന്‍സ്ഫര്‍ ചെയ്തു കൊടുത്തത്. അയാളുടെ കയ്യില്‍ ക്യാഷ് കൊടുത്തതിന്റെ തെളിവുകളും ഉണ്ടായിരുന്നു.

അന്വേഷിച്ചപ്പോള്‍ സത്യമാണെന്നു മനസിലായതിനെ തുടര്‍ന്ന് ബാബുരാജ് അറസ്റ്റിലായി. പിന്നെ ഒരു എസ്റ്റേറ്റ് ലീസിനു കൊടുത്തിട്ട് ഒരു പാവത്തിന്റെ കയ്യില്‍ നിന്നും 80 ലക്ഷം രൂപ വാങ്ങി. അത് കഴിഞ്ഞപ്പോള്‍ കൊറോണ വന്നു അത് പൂട്ടി. കൊറോണ മാറി കഴിഞ്ഞിട്ട് അയാള്‍ അനേഷിച്ചപ്പോഴാണ് അത് റവന്യു റിക്കവറി നടത്തിയിരിക്കുന്ന എസ്റ്റേറ്റ് ആണെന്ന് മനസ്സിലാക്കിയത്. അയാള്‍ ബാബുരാജിനോട് ക്യാഷ് തിരിച്ചു ചോദിച്ചപ്പോള്‍ പുള്ളി പഴയ പോലെ ഗുണ്ടകളെ ഇറക്കി. അതൊക്കെ പിന്നെ പല വിധത്തില്‍ ഒതുക്കി തീര്‍ത്തക്കുകയായിരുന്നു.

Leave a Reply

Your email address will not be published.