പന്തളത്തെ സ്വര്‍ണ പണയ തട്ടിപ്പ് : ഡിവൈഎഫ്‌ഐ-ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

1 min read

പത്തനംതിട്ട : പന്തളം സര്‍വീസ് സഹകരണ ബാങ്കിലെ സ്വര്‍ണപ്പണയ തട്ടിപ്പ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ ബാങ്കിനു മുന്നില്‍ നടത്തിയ സമരത്തില്‍ സംഘര്‍ഷം. ബാങ്കിലെത്തിയ ഡിവൈഎഫ്‌ഐക്കാരും സമര പന്തലിലുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകരും ഏറ്റുമുട്ടിയതോടെ പൊലീസ് ലാത്തി വീശി. പരിക്കേറ്റ മൂന്ന് ബിജെപി പ്രവര്‍ത്തകരെ ആശുപത്രിയിലാക്കി. സ്ഥലത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമരം തുടരുന്നു.
പന്തളം സര്‍വീസ് സഹകരണ ബാങ്കില്‍ പണയം വെച്ച 70 പവന്‍ സ്വര്‍ണം അവിടുത്തെ ജീവനക്കാരനായ അര്‍ജുന്‍ പ്രമോദ് മറ്റൊരു ബാങ്കിലേക്ക് കടത്തിക്കൊണ്ടുപോയെന്നാണ് പരാതി. സ്വര്‍ണം പണയം വെച്ചവര്‍ തിരിച്ചെടുക്കാന്‍ വന്നപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ഇതിനെത്തുടര്‍ന്ന് ബാങ്കിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് പ്രമോദ് സ്വര്‍ണം എടുത്തുകൊണ്ടുപോകുന്നതായി കണ്ടത്. അര്‍ജുന്‍ സിപിഎം പ്രവര്‍ത്തകനും അച്ഛന്‍ പ്രമോദ് സിപിഎം ഏരിയ സെക്രട്ടറിയുമായിരുന്നു. പാര്‍ട്ടിനോമിനിയായാണ് അര്‍ജുന് ബാങ്കില്‍ജോലി ലഭിച്ചത്. സിപിഎംനേതൃത്വത്തിലുള്ളതാണ് ബാങ്ക് ഭരണസമിതി.  
ബാങ്ക് അധികൃതര്‍ ഇടപാടുകാരുമായി രഹസ്യ ചര്‍ച്ച നടത്തി പ്രശ്നം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം പുറത്തറിഞ്ഞത്. ആരോപണവിധേയനായ ബാങ്ക് ജീവനക്കാരനെ അറസ്റ്റ് ചെയ്യണമെന്നാണ്‌കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരുടെ ആവശ്യം. എന്നാല്‍ ബാങ്ക് അധികൃതരോ ഇടപാടുകാരോ പരാതിയൊന്നും നല്‍കിയിട്ടില്ലെന്നുംകേസെടുത്തിട്ടില്ലെന്നും എസ്എച്ച്ഒ എസ്.ശ്രീകുമാര്‍ അറിയിച്ചു.

Related posts:

Leave a Reply

Your email address will not be published.