ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം

1 min read

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി സ്ത്രീശാക്തീകരണത്തിന് പ്രാധാന്യം കൊടുക്കുന്ന ദിനമാണ് വനിതാദിനം.

‘ലിംഗസമത്വത്തില്‍ പുതിയ കണ്ടുപിടിത്തങ്ങളുടെയും സാങ്കേതികവിദ്യയുടെയും സ്ഥാനം’ എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ തീം.

സ്ത്രീത്വത്തിന്റെ മഹത്തായ ആഘോഷമാണ് ഓരോ വനിതാദിനവും. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക സാംസ്‌കാരിക നേട്ടങ്ങളെ ആദരിക്കുന്ന ദിനം.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ അവളെ ശാക്തീകരിക്കുന്നതിന്റെ അവള്‍ വിദ്യാഭ്യാസം ആര്‍ജിക്കുന്നതിന്റെ പ്രാധാന്യമെടുത്ത് പറയുന്ന ദിനം. സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിച്ച്, ലിംഗസമത്വവും ഉറപ്പാക്കുക എന്നതിനൊപ്പം സ്ത്രീയുടെ അവകാശങ്ങളെ കുറിച്ച് ബോധവല്‍ക്കരിക്കുക എന്നതാണ് ദിനാചരണത്തിന്റെ മുഖ്യ ലക്ഷ്യം.

Related posts:

Leave a Reply

Your email address will not be published.