ഇന്ത്യന്‍ നാവികസേനയുടെ ഹെലികോപ്റ്റര്‍ മുംബൈ തീരത്ത് അടിയന്തര ലാന്‍ഡിംഗ് നടത്തി, ജീവനക്കാരെ രക്ഷപ്പെടുത്തി
1 min readമുംബൈ: ഇന്ത്യന്‍ നാവികസേനയുടെ ഹെലികോപ്റ്റര്‍ മുംബൈ തീരത്ത് അടിയന്തരമായി ഇറക്കി. അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ (എഎല്‍എച്ച്) പതിവ് യാത്രയിലായിരിക്കുമ്പോഴാണ് സംഭവം.
ധ്രുവ് ഹെലികോപ്റ്ററിലെ മൂന്ന് ജീവനക്കാരെ രക്ഷപ്പെടുത്തിയതായി ഇന്ത്യന്‍ നാവികസേന അറിയിച്ചു.
“ഇന്ത്യൻ നേവി എഎൽഎച്ച് മുംബൈയിൽ നിന്നുള്ള പരിശീലന പറക്കലിനിടെ അപകടത്തില്‍പ്പെട്ടു. തുടര്‍ന്ന് മുബൈ തീരത്തോട് ചേർന്ന് ഇടിച്ചിറക്കുകയായിരുന്നു. ഉടനെ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി ഹെലിക്കോപ്റ്ററിലുണ്ടായിരുന്ന മൂന്നുപേരെയും രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു, സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.’- നേവി ഔദ്യോഗിക ട്വിറ്റർ ഹാൻഡിലില്‍ അറിയിച്ചു.