ജമ്മു കാശ്മീരിൽ 100 അടി ഉയരത്തിൽ പറക്കുന്ന ദേശീയപതാക
1 min readശ്രീനഗർ : ജമ്മു കാശ്മീരിൽ 100 അടി ഉയരത്തിൽ ത്രിവർണപതാക ഉയർത്തി ഇന്ത്യൻ സൈന്യം. ദോഡ ജില്ലയിലെ സ്റ്റേഡിയത്തിലാണ് സൈന്യം പതാക ഉയർത്തിയത്. ചിനാബ് താഴ് വരയിൽ സൈന്യം ഉയർത്തിയ ഉയരം കൂടിയ രണ്ടാമത്തെ പതാകയാണിത്. കഴിഞ്ഞ ജൂലൈ മാസത്തിൽ കിഷ്ത്വാറിൽ 100 അടി ഉയരമുള്ള പതാക സ്ഥാപിച്ചിരുന്നു.
ആർമി ഡെൽറ്റഫോഴ്സ് ഓഫീസർ കമാൻഡിംഗ് മേജർ ജനറൽ അജയ്കുമാർ, രാഷ്ട്രീയ റൈഫിൾസ് സെക്ടർ 9 കമാൻഡർ ബ്രിഗേഡിയർ സമീർ കെ പലാണ്ഡെ,ദോഡ ഡെപ്യൂട്ടി കമ്മീഷണർ വിശേഷ് പോൾ മഹാജൻ, സീനിയർ പൊലീസ് സൂപ്രണ്ട് അബ്ദുൾ ഖയും എന്നിവർ ചേർന്ന് പതാക ഉയർത്തി.
രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച സൈനികരുടെ കുടുംബത്തെ മേജർ കുമാർ ആദരിച്ചു. രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കുന്നതിന് വേണ്ടി ത്യാഗം സഹിച്ച ചിനാബ് താഴ് വരയിലെ എണ്ണമറ്റ സൈനികരുടെ ഓർമ്മയ്ക്ക് വേണ്ടിയാണ് പതാക ഉയർത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഏറെ ദൂരെ നിന്നു വരെ കാണാൻ കഴിയുന്ന ദേശീയ പതാക ഓരോ പൗരനും അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത് സൈന്യത്തിനും ദോഡ ജില്ലയിലെ നിവാസികൾക്കും ധീര സൈനികരുടെ വിധവകൾക്കും അഭിമാന നിമിഷമാണെന്നും വിദ്യാർത്ഥികൾക്ക് കൂടുതൽ പ്രോത്സാഹനമേകുമെന്നും മേജർ ജനറൽ വ്യക്തമാക്കി. ഇത്രയും വലിയ ദേശീയപതാക സ്ഥാപിച്ചതിൽ അഭിമാനംതോന്നുന്നു എന്നു പറഞ്ഞ കോളേജ് വിദ്യാർത്ഥി താഹിർ ഫാറൂഖ്, മുൻപ് കാശ്മീരിൽ എവിടെയും ദേശീയപതാക കാണാൻ കഴിഞ്ഞിരുന്നില്ല എന്ന് ഓർമ്മപ്പെടുത്തി.
#WATCH | Indian Army installs a 100-ft high national flag in Sports Stadium, Doda, Jammu & Kashmir pic.twitter.com/skCn62f9hv
— ANI (@ANI) March 9, 2023