27 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകസുന്ദരി മത്സരത്തിന് വേദിയാകാന്‍ ഇന്ത്യ

1 min read

ന്യൂഡല്‍ഹി: മിസ് വേള്‍ഡ് 2023ന് ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങി ഇന്ത്യ. 71ാമത് ലോകസുന്ദരി മത്സരത്തിനാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. നീണ്ട 27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ വീണ്ടും മത്സരത്തിന് വേദിയാകുന്നത്.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പരിപാടിയുടെ ഈ വര്‍ഷത്തെ വേദിയായി യുഎഇയെ സ്ഥിരീകരിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് പെട്ടെന്ന് ഈ തീരുമാനം. കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ വര്‍ഷം നവംബറിലോ ഡിസംബറിലോ സൗന്ദര്യമത്സരം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ന്യൂഡല്‍ഹിയില്‍ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

’71ാമത് മിസ് വേള്‍ഡ് ഫൈനല്‍ വേദിയായി ഇന്ത്യയെ പ്രഖ്യാപിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ രാജ്യം സന്ദര്‍ശിച്ച നിമിഷം തന്നെ വൈകാരികമായ ഒരു അടുപ്പം തോന്നിയിരുന്നു. ഇവിടുത്തെ അതുല്യവും വൈവിധ്യവും പങ്കിടാന്‍ ഞങ്ങള്‍ക്ക് കാത്തിരിക്കാനാവില്ല -മിസ് വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.