പതിനെട്ടാം പടിയുടെ വീതി കൂട്ടിയാല്‍ തിരക്ക് കുറയ്ക്കാം
1 min read
പതിനെട്ടാം പടിയുടെ വീതി കൂട്ടിയാല്‍ ശബരിമലയിലെ തിരക്ക് കുറയ്ക്കാമെന്ന് മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍ പറയുന്നു. അഞ്ചടി വീതിയാണ് പതിനെട്ടാം പടിക്കുളളത്. എന്നാല്‍ വീതി കൂട്ടുന്നതിനെ തന്ത്രിമാര്‍ അംഗീകരിക്കില്ല. വിദഗ്ദ്ധരായ പോലീസുകാര്‍ ഉണ്ടെങ്കില്‍ ഒരു മിനിട്ടില്‍ 120 പേരെ പടി കയറ്റാം. ഭക്തരില്‍കുട്ടികളും വയോധികരും നടക്കാന്‍ വയ്യാത്തവരും ഉണ്ടാകും. അതുകൂടി പരിഗണിക്കണം. പടിയില്‍ നില്‍ക്കുന്ന പൊലീസുകാര്‍ക്ക് 15 മിനിട്ട ്കഴിയുമ്പോള്‍ വിശ്രമം നല്‍ക്ിയ അടുത്ത ബാച്ചിനെ നിയോഗിക്കണം. പിടിച്ചുകയറ്റുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ആളുകള്‍ക്ക് പരിക്കേല്‍ക്കും. ഇരുമുടി തലയില്‍ വച്ചതിനാല്‍ പടികയറുന്നതും ബുദ്ധിമുട്ടാണ്. പൊലീസിന്റെ ശ്രദ്ധ നവമുഴുവന്‍ നവകേരള സദസ്സിലാണ്. അതനുസരിച്ച് ശബരിമലയിലെ ശ്രദ്ധ കുറഞ്ഞിട്ടുണ്ടാകാമെന്നുംസെന്‍കുമാര്‍ പറഞ്ഞു. ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ വരുന്ന ശബരിമലയില്‍ ഒരു ഷിഫ്റ്റില്‍ അഞ്ഞുറില്‍ താഴെ പോലീസുകാര്‍ മാത്രമുളളപ്പോള്‍ നവകേരള സദസ്സിനായി ദിവസം 2200 പോലീസുകാരെ നിയോഗിക്കുന്ന കാര്യം വിവാദമായിരുന്നു.